Kerala

തലസ്ഥാനത്ത് കലാപം സൃഷ്ടിക്കാൻ ബി.ജെ.പി-കോൺഗ്രസ് നീക്കം; എഐവൈഎഫ്

 

തിരുവനന്തപുരം: തലസ്ഥാനത്ത് കലാപം സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ള അക്രമങ്ങളാണ് കോൺഗ്രസും ബിജെപി യും നടത്തുന്നതെന്ന് എഐവൈഎഫ് സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.കോവിഡ് ഭീതിയിലമർന്നിരിക്കുന്ന സംസ്ഥാനത്ത് എല്ലാ സീമകളും ലംഘിച്ച് ബിജെപിയും കോൺഗ്രസും അഴിഞ്ഞാടുകയാണ്. എന്തിനാണ് ഈ സമരാഭാസമെന്ന് പ്രതിപക്ഷം വ്യക്തമാക്കണം. ഇത് ആസൂത്രിതമായ കലാപ നീക്കമാണെന്ന് സംശയിക്കണം.

സെക്രട്ടറിയറ്റിൽ തീ പിടുത്തമുണ്ടായി നിമിഷങ്ങൾക്കുള്ളിൽ ബിജെപി നേതാക്കൾ സെക്രട്ടറിയറ്റിന് ഉള്ളിലെത്തിയത് ഇതിന് തെളിവാണ്. എന്താണ് സംഭവിച്ചത് എന്ന് പരിശോധിക്കാനുള്ള സമയം പോലും നൽകാതെ തുടർന്ന് നടന്ന അക്രമങ്ങൾ കോൺഗ്രസും ബിജെപിയും ഒരുമിച്ചാണ് സംഘടിപ്പിച്ചത്.

കോവിഡ് മാനദണ്ഡങ്ങളെല്ലാം കാറ്റിൽ പറത്തി നടത്തുന്ന ഈ അഴിഞ്ഞാട്ടം രോഗവ്യാപനം കൂടി ലക്ഷ്യമിട്ടാണോ എന്ന് സംശയിക്കണം. ജനങ്ങളുടെ ജീവന് ഭീഷണി ഉയർത്തി കൊവിഡ് വ്യാപനത്തിന് കളമൊരുക്കുന്ന രീതിയിലാണ് ഈ സമരങ്ങൾ. ഇതിന് നേതൃത്വം നൽകുന്നവർ നാടിന്റെ ശത്രുക്കളാണ്. ഇല്ലാത്ത സംഭവങ്ങൾ ഊതി വീർപ്പിച്ച് ജനങ്ങളോട് യുദ്ധം പ്രഖ്യാപിക്കുന്ന വർക്കെതിരെ ജനങ്ങൾ രംഗത്തിറങ്ങുമെന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡന്‍റ് ആർ.സജിലാലും സെക്രട്ടറി മഹേഷ്കക്കത്തും പ്രസ്താവനയിൽ പറഞ്ഞു.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

3 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

3 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

3 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

3 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

3 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

3 months ago

This website uses cookies.