പാട്‌ന: ബിഹാര്‍ മന്ത്രിസഭ രൂപീകരണം സംബന്ധിച്ച അന്തിമ തീരുമാനമെടുക്കാന്‍ എന്‍ഡിഎയുടെ നിര്‍ണായക യോഗം ഇന്ന് പട്നയില്‍. സത്യപ്രതിജ്ഞ തിയതിയും ഇന്നറിയാം. തിങ്കളാഴ്ച മൂന്നിന് രാജ്ഭവനില്‍ പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് ജെഡിയു കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.
ബിജെപിക്ക് ഭൂരിപക്ഷമുള്ള മന്ത്രിസഭ രൂപീകരണ ചര്‍ച്ചയില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും പങ്കെടുക്കും. യോഗത്തില്‍ നിതീഷ് കുമാറിനെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കുമെന്നാണ് വിവരം. ആഭ്യന്തരം, ധനകാര്യം തുടങ്ങി മുന്‍ സര്‍ക്കാരില്‍ ജെഡിയു വഹിച്ചിരുന്ന വകുപ്പുകള്‍ ബിജെപി ആവശ്യപ്പെട്ടേക്കും.
അതേസമയം ഉത്തര്‍പ്രദേശ് മാതൃകയില്‍ രണ്ട് ഉപമുഖ്യമന്ത്രിമാര്‍ വേണ്ടെന്ന അഭിപ്രായമാണുള്ളത്. എന്നാല്‍ രണ്ട് ഉപമുഖ്യമന്ത്രി സ്ഥാനങ്ങള്‍ വേണമെന്ന് ഘടക കക്ഷികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാന വകുപ്പുകള്‍ ബിജെപി ഏറ്റെടുത്തേക്കുമെന്ന സൂചനകള്‍ക്കിടെ പഴയ വകുപ്പുകളില്‍ ജെഡിയുവും അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.