ഭൂട്ടാനുമായുള്ള കിഴക്കന്‍ അതിര്‍ത്തിയില്‍ പുതിയ അവകാശവാദമുന്നയിച്ച് ചൈന രംഗത്തെത്തി. കിഴക്കന്‍ ഭൂട്ടാനിലെ ത്രാഷിഗാംഗ് ജില്ലയില്‍ സാക് തെങ് വന്യജീവി സംരക്ഷണ കേന്ദ്രം വികസിപ്പിക്കാനുള്ള അപേക്ഷ തള്ളിയാണ് ചൈന ഈ മേഖലയില്‍ അവകാശവാദമുന്നയിച്ചിരിക്കുന്നത് എന്ന് ദ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഗ്ലോബല്‍ എന്‍വയോണ്‍മെന്‍റ് ഫെസിലിറ്റിയുടെ ഓണ്‍ലൈന്‍ യോഗത്തിലാണ് ചൈന ഇക്കാര്യം പറഞ്ഞത്.
പരിസ്ഥിതി മേഖലയിലെ പദ്ധതികള്‍ക്ക് ധനസഹായം നല്‍കുന്ന യുഎസ് കേന്ദ്രീകൃത ആഗോള സംഘടനാണ് ജിഇഎഫ്. അതേസമയം ചൈനയുടെ അവകാശവാദം ഭൂട്ടാന്‍ തള്ളി. ജിഇഎഫ് കൗണ്‍ പ്രോജക്‌ട് ഫണ്ടിംഗിന് അനുമതി നല്‍കുകയും ചെയ്തു. ചൈനയുടെ നിലപാട് തള്ളിയാണ് ജിഇഎഫ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്. ഐഎഎസ് ഉദ്യോഗസ്ഥയും വേള്‍ഡ് ബാങ്ക് ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ അപര്‍ണ സുബ്രമണിയാണ് ഭൂട്ടാനെ പ്രതിനിധീകരിച്ച് യോഗത്തില്‍ പങ്കെടുത്തത്. 2017 മുതല്‍ അപര്‍ണ സുബ്രമണി ഇന്ത്യയേയും ഭൂട്ടാനേയും ബംഗ്ലാദേശിനേയും ശ്രീലങ്കയേയും പ്രതിനിധീകരിക്കുന്നു.
ജൂണ്‍ 2,3 തീയതികളിലായി ചേര്‍ന്ന 58ാമത് ജിഇഎഫ് കൗണ്‍സില്‍ യോഗത്തിലാണ് ചൈന ഈ മേഖലയില്‍ അവകാശവാദമുന്നയിച്ചത്. സാക്തെങ് മേഖല ചൈന-ഭൂട്ടാന്‍ അതിര്‍ത്തി തര്‍ക്കത്തിന്റേയും ചര്‍ച്ചകളുടേയും ഭാഗമാണെന്ന് ചൈന പറയുന്നു. തുടര്‍ന്ന് ഇന്ത്യയടക്കമുള്ള മറ്റ് രാജ്യങ്ങള്‍ ഭൂട്ടാന്റെ നിലപാട് തേടുകയും ഭൂട്ടാന്‍ നിലപാട് വ്യക്തമാക്കുകയും ചെയ്തു. കൗണ്‍സില്‍ അംഗമായ ചൈനയുടെ അവകാശവാദത്തെ ഭൂട്ടാന്‍ തള്ളിക്കളയണം. സാക്തെങ് വന്യജീവി സംരക്ഷണ കേന്ദ്രം ഭൂട്ടാന്റെ അവിഭാജ്യ ഭാഗമാണ്. ചൈനയുമായുള്ള അതിര്‍ത്തിതര്‍ക്കം സംബന്ധിച്ച ചര്‍ച്ചകളിലൊന്നും സാക്തെങ് വന്നിട്ടേയില്ല എന്ന് ഭൂട്ടാന്‍ പറയുന്നു. ചൈനയ്ക്കും ഭൂട്ടാനുമിടയില്‍ പരസ്പരം എംബസികളില്ലാത്തതിനാല്‍ ന്യൂഡല്‍ഹിയിലെ തങ്ങളുടെ എംബസി വഴി ഭൂട്ടാന്‍ നിലപാട് അറിയിച്ചു. ഡല്‍ഹിയിലെ എംബസി വഴിയാണ് ഭൂട്ടാന്‍, ചൈനയുമായുള്ള ചര്‍ച്ചകള്‍ നടത്തുന്നത്. ഇതുവരെ 24 റൗണ്ട് ചര്‍ച്ച നടത്തി. അടുത്ത റൗണ്ട് ചര്‍ച്ചയില്‍ സാക്തെങ് വിഷയം ചൈന എടുത്തിടുകയാണെങ്കില്‍ ഭൂട്ടാന്‍ അതിനെ എതിര്‍ക്കും.
2017ല്‍ ഇന്ത്യ, ചൈന, ഭൂട്ടാന്‍ അതിര്‍ത്തികളോട് ചേര്‍ന്ന് ഡോക്ലാമില്‍ ചൈന അവകാശവാദമുന്നയിക്കുകയും ഇന്ത്യ, ചൈന സൈന്യങ്ങള്‍ തമ്മില്‍ ആഴ്ചകള്‍ നീണ്ട സംഘര്‍ഷമുണ്ടാവുകയും ചെയ്തിരുന്നു. ലഡാക്കില്‍ ഇന്ത്യ, ചൈന സൈന്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷിച്ചം മൂര്‍ച്ഛിച്ച് നില്‍ക്കുകയും ഗാല്‍വാന്‍ വാലിയിലെ ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെടുകയും ചെയ്തിരിക്കുന്നതിനി ഇടെയാണ് ഭൂട്ടാന്‍ പ്രദേശത്തെ ചൈനയുടെ അവകാശവാദം.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.