ന്യൂഡല്‍ഹി: ഭാരത് ബന്ദ് പ്രതിഷേധത്തിനിടെ ഇടത് നേതാക്കളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്ത് പോലീസ്. കര്‍ഷക സമരത്തില്‍ മുന്നിലുണ്ടായിരുന്ന സിപിഎം നേതാവ് കെ.കെ രാഗേഷ് എംപി, കിസാന്‍ സഭ അഖിലേന്ത്യാ നേതാവ് പി കൃഷ്ണപ്രസാദ്, മറിയം ധാവളെ എന്നിവരെ ബിലാസ് പൂരില്‍ നിന്നും സിപിഎം കേന്ദ്രകമ്മിറ്റി അംഗം അരുണ്‍ മേത്തയെ ഗുജറാത്തില്‍ അറസ്റ്റു ചെയ്തു.
സിപിഎം പിബി അംഗം സുഭാഷിണി അലിയുടെ കാണ്‍പൂരിലെ വസതിക്ക് മുന്നില്‍ വന്‍ പോലീസ് സന്നാഹമാണുള്ളത്. വീട്ടു തടങ്കലിലാണുള്ളതെന്ന് സുഭാഷിണി അലി പ്രതികരിച്ചു. തമിഴ്‌നാട്ടിലെ കര്‍ഷക നേതാവ് അയ്യാകണ്ണിന്റെ വീടിന് ചുറ്റും കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. മൂന്ന് ദിവസമായി വീട്ടുതടങ്കലിലാണെന്ന് അയ്യാകണ്ണ് വ്യക്കമാക്കി. കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച നൂറിലധികം കര്‍ഷകരെ തിരുച്ചിറപ്പള്ളിയിലും മധുരയിലും പോലീസ് തടഞ്ഞിരിക്കുകയാണ്.
ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെയും പോലീസ് കസ്റ്റിഡിലെടുത്തിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ വീട്ടില്‍ നിന്ന് കര്‍ഷക സമരത്തില്‍ പങ്കെടുക്കാന്‍ ഇറങ്ങവെയാണ് അദ്ദേഹത്തെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ വീട്ടുതടങ്കലില്‍ ആക്കിയതിന് പിന്നാലെയാണ് ഇത്.
കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ സമരം ചെയ്യുന്ന കര്‍ഷകരെ കാണാന്‍ കെജ്‌രിവാള്‍ തിങ്കളാഴ്ച എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ വീട്ടുതടങ്കലിലാക്കിയത്. അദ്ദേഹത്തെ ഒദ്യോഗിക വസതിയില്‍ നിന്ന് പുറത്തിറങ്ങാന്‍ സമ്മതിക്കുന്നില്ലെന്നും അങ്ങോട്ടേക്ക് ആരെയും കടത്തി വിടുന്നില്ലെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍
അറിയിച്ചു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.