സന്ദര്‍ശക വീസയിലെത്തി ഭിക്ഷാടനം നടത്തുന്നവരെ കണ്ടെത്തി നാടുകടത്തും പിന്നീട് യുഎഇയിലേക്ക് വരാനാകാതെ യാത്രാവിലക്കും
ദുബായ് : റമദാന്‍ കാലത്ത് അനധികൃത പിരിവുകള്‍ തടയാന്‍ അധികൃതര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നു.
അര്‍ഹരായവര്‍ക്ക് ധനസഹായമുള്‍പ്പടെ ചെയ്യാന്‍ ഔദ്യോഗിക സംവിധാനങ്ങള്‍ ഉള്ളപ്പോള്‍ വ്യാജ പണപ്പിരുവകളില്‍ കുടുങ്ങരുതെന്ന് പൊതുജനങ്ങള്‍ക്ക് യുഎഇ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നും നിരവധി പേരാണ് ഭിക്ഷാടനത്തിനായി യുഎഇയില്‍ എത്തുന്നത്. ഇവരെ കണ്ടെത്തിയാല്‍ പിടികൂടി നാടുകടത്തുമെന്നും പിന്നീട് യുഎഇയിലേക്ക് വരാന്‍ കഴിയാത്തവിധം യാത്രാവിലക്ക് ഏര്‍പ്പെടുത്തുമെന്നും അധികൃതര്‍ പറഞ്ഞു.
റമദാന്‍ കാലത്തെ സക്കാ ത്ത് പ്രവര്‍ത്തികളില്‍ നിന്ന് മുതലെടുക്കാന്‍ പലരും വ്യാജ കഥകളുമായി സമീപിക്കുക പതിവാണെന്നും സോഷ്യല്‍ മീഡിയ,ഓണ്‍ ലൈന്‍ തട്ടിപ്പുകളും വ്യാപകമാണെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്.
ആരാധനാലയങ്ങള്‍, ആശുപത്രികള്‍. വിദ്യാലയങ്ങള്‍ എന്നിവ നിര്‍മിക്കാനും ധനസമാഹരണം നടത്തുവെന്ന് കാണിച്ചും രോഗചികിത്സയ്ക്ക് പണം വേണമെന്ന് അഭ്യര്‍ത്ഥിച്ചും നിരവധി സന്ദേശങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ എത്തുന്നത്.
ഭിക്ഷാടനം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ പോലീസ് ക്രിമിനല്‍ കേസ് എടുക്കുും. യാചക വേഷത്തില്‍ എത്തുന്നവരേയും ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന സംഘങ്ങളേയും കണ്ടെത്തി കനത്ത പിഴശിക്ഷയും നല്‍കുമെന്ന് അധികൃതര്‍ പറഞ്ഞു. ഒരു ലക്ഷം ദിര്‍ഹം വരെ പിഴശിക്ഷ ലഭിക്കാം. ഇവരുടെ ക്രിമിനല്‍ സ്വഭാവം പരിഗണിച്ചാകും പിഴ ശിക്ഷയെന്ന് പോലീസ് പറഞ്ഞു. ഭിക്ഷാടത്തിന് ആളുകളെ എത്തിക്കുന്നവര്‍ക്ക് മൂന്നു മാസം തടവും 50,000 ദിര്‍ഹം പിഴയും ശിക്ഷയും ലഭിക്കും.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.