മുംബൈ: ബി.സി.സി.ഐ നടത്തിയ ഫിറ്റ്നെസ് ടെസ്റ്റില്‍ പരാജയപ്പെട്ട് ആറ് ഇന്ത്യന്‍ താരങ്ങള്‍. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനും മലയാളിയുമായ സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, നിതീഷ് റാണ, രാഹുല്‍ തെവാട്ടിയ, സിദ്ധാര്‍ത്ഥ് കൗള്‍, ജയ്ദേവ് ഉനദ്കട്ട് എന്നിവരാണ് ടെസ്റ്റില്‍ പരാജയപ്പെട്ടത്.
പുതുതായി ബി.സി.സി.ഐ തുടങ്ങിയ രണ്ട് കിലോ മീറ്റര്‍ ഓട്ടമാണ് താരങ്ങള്‍ക്ക് പൂര്‍ത്തികരിക്കാന്‍ സാധിക്കാഞ്ഞത്. ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ വെച്ചാണ് താരങ്ങള്‍ ടെസ്റ്റില്‍ പങ്കെടുത്തത്.
‘പുതിയ ശാരീരിക ക്ഷമതാ ടെസ്റ്റ് താരങ്ങള്‍ ആദ്യമായി ചെയ്യുന്നതിനാല്‍ പരാജയപ്പെട്ടവര്‍ക്ക് വീണ്ടും അവസരം നല്‍കും’-ബി.സി.സി.ഐ വ്യക്തമാക്കി.
ഇംഗ്ലണ്ടിനെതിരായ അഞ്ച് ട്വന്റി 20 മത്സരങ്ങളിലും മൂന്ന് ഏകദിന മത്സരങ്ങളിലും പങ്കെടുക്കുന്നതിന് മുന്‍പായാണ് താരങ്ങള്‍ക്ക് ശാരീരിക ക്ഷമതാ ടെസ്റ്റ് നടത്തിയത്.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.