യുദ്ധത്തിനെതിരെ വാര്‍ത്ത നല്‍കുന്നവര്‍ക്ക് 15 വര്‍ഷം ജയില്‍ ശിക്ഷ വിധിക്കുന്ന പത്രമാരണ നിയമം റഷ്യ നടപ്പിലാക്കിയ പശ്ചാത്തലത്തിലാണ് നടപടി.
ലണ്ടന്‍ : മാധ്യമങ്ങളെ നിയന്ത്രിക്കുന്ന പുതിയ നിയമം നടപ്പിലാക്കുന്നതിനെ തുടര്‍ന്ന് ബിബിസി ഉള്‍പ്പടെയുള്ള പാശ്ചാത്യ മാധ്യമങ്ങള്‍ റഷ്യയില്‍ നിന്ന് തങ്ങളുടെ റിപ്പോര്‍ട്ടര്‍മാരെ പിന്‍വലിക്കുകയും ഓഫീസുകള്‍ അടച്ചു പൂട്ടുകയും ചെയ്തു.
റഷ്യയില്‍ പ്രവര്‍ത്തിക്കുന്ന തങ്ങളുടെ എല്ലാ റിപ്പോര്‍ട്ടര്‍മാരേയും തിരിച്ചു വിളിച്ചതായി ബിബിസി അറിയിച്ചു.
വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവരെ വിചാരണ കൂടാതെ പതിനഞ്ച് വര്‍ഷം ജയിലിലടക്കുന്ന കരിനിയമം നടപ്പിലാക്കുന്നത് പാശ്ചാത്യ മാധ്യമങ്ങളെ ലക്ഷ്യം വെച്ചാണെന്ന് ബിബിസി ആരോപിക്കുന്നു.
തങ്ങളുടെ മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷയാണ് പരമ പ്രധാനം. ജോലി ചെയ്യുന്നതിന്റെ പേരില്‍ ജയിലലടയ്ക്കുന്നതിനെ ഒരു തരത്തിലും അംഗീകരിക്കാനാവില്ല.
അതേസമയം, തങ്ങളുടെ റഷ്യന്‍ ഭാഷയിലുള്ള സംപ്രേഷണം തുടരുമെന്നും ബിബിസി അറിയിച്ചു. റഷ്യയുടെ യുദ്ധാതിക്രമങ്ങളെ കുറിച്ചുള്ള വാര്‍ത്തകളും മറ്റും വിദേശ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നത് തടയുന്നതിനാണ് പുതിയ നിയമം ക്രംലിന്‍ കൊണ്ടുവന്നതെന്ന് മാധ്യമ സ്ഥാപനങ്ങള്‍ ആരോപിക്കുന്നു.
യുദ്ധത്തിനെതിരെ പ്രതിഷേധങ്ങളും പ്രകടനങ്ങളും പൊതുഇടങ്ങളില്‍ നടത്തുന്നതിനെതിരെയും ശക്തമായ നടപടിയാണ് റഷ്യ സ്വീകരിക്കുന്നത്. മോസ്‌കോയില്‍ പ്രതിഷേധം നടത്തിയവരെ പട്ടാളം പിടികൂടി ജയിലില്‍ അടച്ചത് മനുഷ്യവകാശ സംഘടനങ്ങള്‍ അപലപിച്ചിട്ടുണ്ട്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.