ചെന്നൈ: വരുന്ന 48 മണിക്കൂറിനുള്ളില്‍ ബംഗാള്‍ ഉള്‍ക്കടലിലെ തെക്ക് കിഴക്ക് മേഖലയില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്ന് കാലാവസ്ഥ കേന്ദ്രം. ഇത് ചുഴലിക്കാറ്റായി രൂപാന്തരപ്പെടാന്‍ സാധ്യതയുണ്ടെന്നുമാണ് കാലവസ്ഥ നിരീക്ഷണ വകുപ്പ് ഇന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ഇപ്പോള്‍ വീശിയടിച്ച നിവാര്‍ ചുഴലിക്കാറ്റ് പോണ്ടിച്ചേരിക്ക് സമീപമാണ് കര തൊട്ടിരിക്കുന്നത്. അതിന് ശേഷം ഇതിന്റെ ശക്തി ക്രമേണ കുറഞ്ഞുവരുന്നുണ്ട്. ഇത് മൂലമുള്ള പേമാരി രണ്ടു ദിവസം കൂടി തമിഴ്‌നാട്ടിലെ വിവിധ ഭാഗങ്ങളില്‍ തുടരുകയാണ്. ധര്‍മ്മപുരി, കൃഷ്ണഗിരി, തിരുപ്പത്തൂര്‍ എന്നിവിടങ്ങളില്‍ കനത്ത മഴയാണ്.
ഡിസംബര്‍ 1 മുതല്‍ മൂന്നുവരെ തമിഴ്‌നാട്, പോണ്ടിച്ചേരി തീരങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ഈ ന്യൂനമര്‍ദ്ദം ഒരു ചുഴലിക്കാറ്റായി മാറാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ലെന്നാണ് ഐഎംഡി ചെന്നൈ കേന്ദ്രം ഡയറക്ടര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം തമിഴ്‌നാട് തീരത്ത് വീശിയടിച്ച കാറ്റില്‍ 3 പേര്‍ മരിച്ചു. ചെന്നൈ ഗരത്തില്‍ പലഭാഗങ്ങളിലും ഇപ്പോഴും വെള്ളക്കെട്ട് നിലനില്‍ക്കുകയാണ്.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.