Breaking News

യുഎഇയ്ക്ക് പിന്നാലെ ബഹ്‌റൈനും സ്ഥിര താമസ വീസ നല്‍കാനൊരുങ്ങുന്നു

ദീര്‍ഘ കാല താമസ വീസ നല്‍കി നൈപുണ്യമുള്ള പ്രതിഭകളെ ആകര്‍ഷിക്കാന്‍ ബഹ്‌റൈന്റെ പദ്ധതി.

നാമ : അതിവൈദഗ്ദ്ധ്യമുള്ള പ്രതിഭകളെ ആകര്‍ഷിക്കുന്നതിന് ബഹ്‌റൈന്‍ താമസ വീസാ നിയമങ്ങളില്‍ കാതലായ പരിഷ്‌കാരങ്ങള്‍ക്ക് ഒരുങ്ങുന്നു.

തിങ്കളാഴ്ച ചേര്‍ന്ന ബഹ്‌റൈന്‍ മന്ത്രിസഭ പ്രവാസികള്‍ക്ക് ദീര്‍ഘകാല താമസ വീസ നല്‍കുന്നതിനുള്ള അനുമതി നല്‍കി.

രാജ്യത്തിന്റെ സാമ്പത്തിക രംഗത്ത് വന്‍ നേട്ടത്തിന് ഇതുവഴിവെയ്ക്കുമെന്ന് നിരവധി പ്രതിഭകള്‍ ബഹ്‌റൈനിലേക്ക് കുടിയേറുമെന്നാണ് കരുതുന്നത്.

ഗോള്‍ഡന്‍ റസിഡന്‍സി വീസയാകും ഇവര്‍ക്ക് നല്‍കുക. പ്രത്യേക യോഗ്യതയും മാനദണ്ഡങ്ങളും പരിഗണിച്ചാകും വീസ നല്‍കുക. ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ഇനിയും പുറത്ത് വരാനിരിക്കുന്നതേയുള്ളു.

കഴിഞ്ഞ വര്‍ഷമാണ് പുതിയ സാമ്പത്തിക പാക്കേജ് ബഹ്‌റൈന്‍ ഭരണകൂടം പ്രഖ്യാപിച്ചത്.

കോവിഡാനന്തര വികസനത്തിനായി രാജ്യത്തേക്ക് 3000 കോടി യുഎസ് ഡോളറിന്റെ നിക്ഷേപം കൊണ്ടുവരുന്നത് ലക്ഷ്യമിട്ടാണ് പാക്കേജ് പ്രഖ്യാപിച്ചത്.
2024 നകം 20,000 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഇത് അവസരം ഒരുക്കും.

ധനക്കമ്മി കുറയ്ക്കാനായി വാറ്റ് അഞ്ചു ശതമാനത്തില്‍ നിന്ന് പത്തുശതമാനമായി അടുത്തിടെ ഉയര്‍ത്തിയിരുന്നു.

കോവിഡിനെ തുടര്‍ന്ന് 2020 ല്‍ 5.4 ശതമാനമാണ് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ചുരുങ്ങിയത്. എണ്ണേതര മേഖലകളില്‍ നിന്നുളള വരുമാനത്തില്‍ വന്‍കുറവും രേഖപ്പെടുത്തിയിരുന്നു.

ജിസിസി രാജ്യങ്ങളില്‍ ഏറ്റവും ചെറിയ രാജ്യമായ ബഹ്‌റൈനിന്റെ 2021 ലെ സാമ്പത്തിക വളര്‍ച്ച 3.3 ശതമാനമായിരുന്നു. കോവിഡിനെ തുടര്‍ന്നുണ്ടായ തിരിച്ചടികളില്‍ നിന്ന് രാജ്യം അതിവേഗതയിലാണ് കരകയറുന്നതെന്ന് രാജ്യാന്തര നാണയ നിധിയുടെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.