സമ്പൂര്‍ണ ഡിജിറ്റല്‍വല്‍ക്കരണത്തിലേക്ക് മുന്നേറുന്ന ബഹ്‌റൈനില്‍ വീസ പുതുക്കലിന് സ്റ്റിക്കര്‍ പതിക്കുന്ന പതിവ് ഉപേക്ഷിക്കുന്നു
മനാമ : സര്‍ക്കാര്‍ സേവനങ്ങള്‍ പൂര്‍ണമായും ഡിജിറ്റല്‍വല്‍ക്കരിക്കുന്നതിന്റെ ഭാഗമായി വിദേശികളുടെ വീസ പുതുക്കല്‍ ഇനി ഡിജിറ്റലായി നടത്തുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
വീസ പുതുക്കുമ്പോള്‍ പാസ്‌പോര്‍ട്ടില്‍ സ്റ്റിക്കര്‍ പതിക്കുന്ന പതിവാണ് നിര്‍ത്തുന്നത് പകരം വെബ്‌സൈറ്റ് വഴി ലഭിക്കുന്ന ക്യു ആര്‍ കോഡ് പതിച്ച ഡിജിറ്റല്‍ രെസിഡന്‍സി പെര്‍മിറ്റ് ഉപയോഗിക്കാമെന്ന് നാഷണാലിറ്റി, പാസ്‌പോര്‍ട്‌സ് ആന്‍ഡ് റസിഡന്‍സ് അഫയേഴ്‌സ് അണ്ടര്‍ സെക്രട്ടറി ഷെയ്ഖ് ഹിഷാം ബിന്‍ അബ്ദുള്‍ റഹ്‌മാന്‍ ബിന്‍ മുഹമദ് അല്‍ ഖലീഫ പറഞ്ഞു.
മന്ത്രിസഭയുടെ അംഗീകാരമുള്ള 24 പരിഷ്‌കാരങ്ങളാണ് നടപ്പിലാക്കുന്നനത്. പാസ്‌പോര്‍ട്ട്, റസിഡന്‍സി പെര്‍മിറ്റ് എന്നീ മേഖലയില്‍ സമ്പൂര്‍ണ ഡിജിറ്റല്‍വല്‍കരണമാണ് നടപ്പാക്കുക.
കടലാസ് ഉപയോഗം കുറയ്ക്കുകയും ജോലി സമയവും മനുഷ്യാദ്ധ്വാനവും ലാഭിക്കുകയുമാണ് ലക്ഷ്യം.
ഇതുമൂലം 24 മണിക്കൂറും ഓണ്‍ലൈനായി വീസ പുതുക്കാന്‍ പ്രവാസികള്‍ക്ക് കഴിയും. ഇതിനായി പാസ്‌പോര്‍ട് നമ്പര്‍, സിപിആര്‍ (ഐഡന്റിറ്റി) കാര്‍ഡ് എന്നിവയുടെ നമ്പര്‍ ഉപയോഗിച്ചാല്‍ മതിയാകും. തുടര്‍ന്ന് ഡിജിറ്റല്‍ റെസിഡന്‍സി പെര്‍മിറ്റി ലഭ്യമാകും.
വിമാനത്താവളങ്ങളില്‍ പാസ്‌പോര്‍ട്ടിനു പകരം ഡിജിറ്റല്‍ പെര്‍മിറ്റ് കാണിച്ചാല്‍ എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാനാകും. പെര്‍മിറ്റ് കാര്‍ഡിലെ ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ എമിഗ്രേഷഷന്‍ നടപടി പൂര്‍ത്തിയാകും.
ഇതിനായി പ്രത്യേകം കൗണ്ടറുകള്‍ ഉണ്ടാകും ഇത് എമിഗ്രേഷന്‍ കൗണ്ടറിലെ നീണ്ട ക്യൂ ഒഴിവാക്കാന്‍ സഹായിക്കും.
സ്മാര്‍ട് ഫോണില്‍ ഡിജിറ്റല്‍ പെര്‍മിറ്റ് ഡൗണ്‍ലോഡ് ചെയ്താല്‍ മതിയാകും. വീസ പുതുക്കാന്‍ പ്രവാസികള്‍ക്ക് സ്വന്തം നാട്ടില്‍ നിന്നുപോലും പുതുക്കാന്‍ കഴിയുമെന്ന് അധികൃതര്‍ അറിയിച്ചു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.