നാലാം ഡോസായി ഫൈസറിനൊപ്പം സിനോഫാം വാക്‌സിനും ബഹ്‌റൈന്‍ ആരോഗ്യ മന്ത്രാലയം അനുമതി നല്‍കി.
മനാമ : കോവിഡ് പ്രതിരോധം ഊര്‍ജ്ജിതമാക്കാന്‍ നാലാം ഡോസ് കുത്തിവെപ്പിന് ബഹ്‌റൈന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതി.
ആദ്യ രണ്ട് ഡോസുകള്‍ക്ക് ശേഷം ബൂസ്റ്റര്‍ ഡോസായി സിനോഫാം തന്നെ നല്‍കിയിരുന്നു. മൂന്നാം ഡോസ് എടുത്ത കഴിഞ്ഞ് മൂന്നു മാസം പിന്നിട്ടവര്‍ക്ക് നാലാം ഡോസ് സ്വീകരിക്കാവുന്നതാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
പതിനെട്ട് വയസ്സ് പൂര്‍ത്തിയായവര്‍ക്ക് രണ്ടാം ബൂസ്റ്റര്‍ സ്വീകരിക്കാം. പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും എല്ലാ വാാക്‌സിനുകളും സൗജന്യമായാണ് ബഹ്‌റൈന്‍ ഭരണകൂടം നല്‍കുന്നത്.
ബിഎവയര്‍ എന്ന മൊബൈല്‍ ആപില്‍ ഗ്രീന്‍ ഷീല്‍ഡ് പാസ് ഉള്ളവര്‍ക്ക് മാത്രമാണ് ബഹ്‌റൈനിലെ പൊതുയിടങ്ങളില്‍ പ്രവേശനം.
മഞ്ഞ നിറത്തിലുള്ള വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കേറ്റുമായി വരുന്നവര്‍ക്കാണ് നാലാമത്തെ ഡോസ് കുത്തിവെപ്പ് നല്‍കുന്നത്. ഇവര്‍ക്ക് മുന്‍കൂട്ടി ബുക്കിംഗ് ഇല്ലാതെ തന്നെ വാക്‌സിനേഷന്‍ സെന്ററുകളിലെത്തി ഡോസ് എടുക്കാവുന്നതാണ്.
വ്യക്തികള്‍ക്ക് സിനോഫാം, ഫൈസര്‍ എന്നീ വാക്‌സിനുകളില്‍ ഏതെങ്കിലും ഒന്ന് നാലാം ഡോസായി സ്വീകരിക്കാം.
പൊതുജനാരോഗ്യം മുന്‍നിര്‍ത്തി ദേശീയ വാക്‌സിനേഷന്‍ ക്യാംപെയിന്‍ തുടരുമെന്ന് ബഹ്‌റൈന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.