Gulf

മനാമയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച രണ്ട് റെസ്റ്റൊറന്റുകള്‍ അടപ്പിച്ചു,

കോവിഡ് തടയുന്നതിന് ഭക്ഷ്യ സുരക്ഷാ വകുപ്പ് നിര്‍ദ്ദേശിച്ച മാനദണ്ഡങ്ങള്‍ പാലിക്കാതിരുന്ന ഭക്ഷണശാലകള്‍ക്കും സലൂണുകള്‍ക്കുമെതിരെ കര്‍ശന നടപടി

നാമ : ബഹ്‌റൈന്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി നടത്തിയ പരിശോധനകളെ തുടര്‍ന്ന് കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച രണ്ട് റെസ്റ്റൊറന്റുകള്‍ അടപ്പിച്ചു. ചെറുതും വലുതുമായ 22 ഭക്ഷണശാലകള്‍ക്ക് പിഴയിട്ടു.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതിരുന്നതിനെ തുടര്‍ന്ന് യെലോ ലെവല്‍ എത്തിയ രണ്ട് റെസ്റ്റൊറന്റുകളാണ് അധികൃതര്‍ അടച്ചുപൂട്ടി മുദ്രവെച്ചത്. ആഭ്യന്തര, വ്യവസായ, വാണിജ്യ, ടൂറിസം മന്ത്രാലയങ്ങളുടെ സഹകരണത്തോടെ 265 ഭക്ഷണശാലകളിലാണ് പരിശോധന നടന്നത്. റെസ്റ്റൊറന്റ് കഫ്‌തേരിയ എന്നിവടങ്ങളിലാണ് പരിശോധനകള്‍ നടന്നത്.

ഭക്ഷണശാലകള്‍ക്കൊപ്പം ബ്യുട്ടിസലൂണുകളിലും പരിശോധനകള്‍ നടത്തി. ഒമ്പത് സലുൂണുകള്‍ക്ക് പിഴയിട്ടു.

കോവിഡ് വ്യാപനം തടയുന്നതിന് വ്യാപാരികളും പൊതുജനങ്ങളും ആരോഗ്യ വകുപ്പുമായി സഹകരിക്കണമെന്നും നിയമലംഘനം കണ്ണില്‍പ്പെട്ടാല്‍ വിവരം അധികൃതരെ അറിയിക്കണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

5 days ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

2 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.