തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാല ബി.ടെക് പരീക്ഷ കോപ്പിയടിയുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികളില്‍നിന്ന് 28 മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തതായി സാങ്കേതിക സര്‍വകലാശാല. നാല് കോളേജുകളില്‍ നിന്നാണ് ഇത്രയും മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തത്.
ഇന്‍വിജിലേറ്റര്‍മാരെ തെറ്റിദ്ധരിപ്പിക്കാന്‍ ഒരു മൊബൈല്‍ ഫോണ്‍ പുറത്തുവെച്ച് മറ്റൊരു ഫോണുമായാണ് വിദ്യാര്‍ത്ഥികള്‍ പരീക്ഷാ ഹാളിലേക്ക് പ്രവേശിച്ചതെന്നും കണ്ടെത്തി. ഹൈടെക്ക് കോപ്പിയടിക്കായി ഒട്ടേറെ വാട്‌സാപ്പ് ഗ്രൂപ്പുകളാണ് പ്രവര്‍ത്തിച്ചിരുന്നത്. ഏകദേശം 75 മാര്‍ക്കിന്റെ ഉത്തരങ്ങള്‍ ഈ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ വന്നതായും കണ്ടെത്തിയിട്ടുണ്ട്.
മൊബൈല്‍ ഫോണുമായി പരീക്ഷാ ഹാളിലേക്ക് കയറിയ വിദ്യാര്‍ത്ഥികള്‍ ചോദ്യ പേപ്പറിന്റെ ഫോട്ടോയെടുത്ത് വാട്‌സാപ്പ് ഗ്രൂപ്പില്‍ ഇടുന്നതാണ് കോപ്പിയടിയുടെ ആദ്യഘട്ടം. ചോദ്യ പേപ്പര്‍ അപ്ലോഡ് ചെയ്താല്‍ ഇതിന്റെ ഉത്തരങ്ങളും ഗ്രൂപ്പിലെത്തും.
ഹൈടെക്ക് കോപ്പിയടി നടന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ബി.ടെക് മൂന്നാം സെമസ്റ്റര്‍ പരീക്ഷ സാങ്കേതിക സര്‍വകലാശാല റദ്ദാക്കിയിരുന്നു. അതേസമയം, കോപ്പിയടി വിഷയത്തില്‍ പോലീസില്‍ പരാതി നല്‍കുന്ന കാര്യത്തില്‍ അടുത്ത സിന്‍ഡിക്കേറ്റ് യോഗത്തില്‍ തീരുമാനമെടുക്കും.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.