തിരുവനന്തപുരം: കേന്ദ്ര ഗവണ്‍മെന്റ് ജീവനക്കാര്‍ക്കും വിരമിച്ചവര്‍ക്കുമായി ആയുര്‍വേദ, യോഗ, പ്രകൃതി ചികിത്സ വിഭാഗങ്ങള്‍ക്ക് കീഴില്‍ ഡേകെയര്‍ തെറാപ്പി കേന്ദ്രങ്ങള്‍ ആരംഭിക്കാനുള്ള ശുപാര്‍ശയ്ക്ക് ആരോഗ്യകുടുംബക്ഷേമ മന്ത്രാലയത്തിന്റെ അനുമതി. ആയുര്‍വേദ, യോഗ, പ്രകൃതി ചികിത്സാ വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഡെകെയര്‍ കേന്ദ്രങ്ങളെ കേന്ദ്ര ഗവണ്‍മെന്റ് ആരോഗ്യ പദ്ധതിക്ക് (സിജിഎച്ച്എസ്) കീഴില്‍ ഉടന്‍തന്നെ ഉള്‍പ്പെടുത്തുന്നതാണ്. സിജി എച്ച്എസ്‌നു കീഴില്‍ അലോപതി ചികിത്സ വിഭാഗത്തിനായി സജ്ജീകരിച്ചിരിക്കുന്ന ഡേകെയര്‍ തെറാപ്പി കേന്ദ്രങ്ങളുടെ മാതൃകയില്‍ ആകും ഇവ.
വിരമിച്ചതോ നിലവില്‍ ജോലി ചെയ്യുന്നതോ ആയ എല്ലാ കേന്ദ്ര ഗവണ്‍മെന്റ് ആരോഗ്യ പദ്ധതി ഗുണഭോക്താക്കള്‍ക്കും ഈ കേന്ദ്രങ്ങളുടെ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.
രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് പദ്ധതി നടപ്പാക്കും. തുടര്‍ന്ന് രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് ഈ സേവനം വ്യാപിപ്പിക്കുന്നത് പരിഗണിക്കുന്നതാണ്.
സി എച്ച് സി, പി എച്ച് സി, പോളി ക്ലിനിക് തുടങ്ങി, പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്തതും അംഗീകൃത ആയുഷ് വിദഗ്ധന്റെ മേല്‍നോട്ടത്തില്‍ ശസ്ത്രക്രിയ അടക്കമുള്ള ചികിത്സ സംവിധാനങ്ങള്‍ നടപ്പാക്കുന്നതിനു സൗകര്യം ഉള്ളതുമായ ഇടങ്ങളാണ് ആയുഷ് ഡേ കെയര്‍ കേന്ദ്രങ്ങള്‍. എന്നാല്‍ ഇവിടങ്ങളില്‍ രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യം ലഭ്യമായിരിക്കുകയില്ല.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.