Kerala

കരുതലോടെ കേരളം: കരുത്തേകാന്‍ ആയുര്‍വേദം ‘ക്വാറന്റൈന്‍ സ്‌പെഷ്യല്‍’

ശരീരബലം ഉയര്‍ത്താനും രോഗാണുക്കള്‍ക്കെതിരെ ചെറുത്തു നില്‍ക്കാനും സഹായിക്കുന്ന വിഭവങ്ങള്‍.

മഞ്ഞള്‍, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില, കടുക്, കായം, ചുക്ക്, കുരുമുളക്, വെളുത്തുള്ളി, ചുവന്നുള്ളി, ജീരകം, ചെറുനാരങ്ങ, ചെറുപയര്‍ എന്നിവ ഭക്ഷണ നിര്‍മ്മാണത്തില്‍ കൂടുതലായി ഉപയോഗിക്കാം.

കുടിക്കുവാനുള്ള വെള്ളം

ചുക്ക്, മല്ലി, തുളസി ഇട്ട് തിളപ്പിച്ച വെള്ളം ഉപയോഗിക്കാം. ലഭ്യത പോലെ രാമച്ചവും ചേര്‍ക്കാം.

തുളസി കാപ്പി

2 നുള്ള് ചുക്ക് പൊടി, 4 കുരുമുളക്, 6 തുളസിയില, 5 പനിക്കൂര്‍ക്കയില എന്നിവയിട്ട് വെള്ളം തിളപ്പിച്ച് കാപ്പിപ്പൊടി ചേര്‍ത്ത് കാപ്പി ഉണ്ടാക്കുക. പഞ്ചസാരയ്ക്ക് പകരം പനംകല്‍ക്കണ്ടമോ, കരിപ്പെട്ടി – ശര്‍ക്കരയോ ചേര്‍ക്കുക…

ദിവസവും 1-2 പ്രാവശ്യം തുളസി കാപ്പി കുടിക്കാവുന്നതാണ്…

സ്‌പെഷ്യല്‍ സംഭാരം

ചുക്ക്, കുരുമുളക്, അയമോദകം, മല്ലി, കറിവേപ്പില എന്നിവ തുല്യമായി എടുത്ത് അല്പം മഞ്ഞള്‍പൊടി ചേര്‍ത്ത് മോര് കാച്ചി ഒരു നേരം കുടിക്കുക. ഇത് തന്നെ നേര്‍പ്പിച്ച് സംഭാരം ആയി ദാഹത്തിനു കുടിക്കാം.

ഇഞ്ചി, കറിവേപ്പില, 1ചെറുനാരങ്ങ, 1നെല്ലിക്ക ചേര്‍ത്ത് ഉണ്ടാക്കുന്ന സംഭാരം ദാഹത്തിന്ന് കുടിക്കുവാന്‍ നല്ലതാണ്.  (പ്രത്യേക ശ്രദ്ധയ്ക്ക് – തൈര് അല്പം വെള്ളം ചേര്‍ത്ത് മിക്‌സിയില്‍ അടിച്ച് / കടഞ്ഞ് വെണ്ണ നല്ലപോലെ മാറ്റിയ മോരാണ് ഉപയോഗിക്കേണ്ടത്)

നാരങ്ങവെള്ളം

നാരങ്ങ വെള്ളത്തില്‍ ഇഞ്ചി നീര് കൂടി ചേര്‍ത്ത് ഇടക്ക് പാനീയമായി ഉപയോഗിക്കാം.

ഔഷധ കഞ്ഞി

ജീരകം, ഉലുവ, മഞ്ഞള്‍, വെളുത്തുള്ളി, കായം, ചെറുപയര്‍ (പ്രത്യേക അളവില്ല. ആവശ്യത്തിന് ) ഇവ ചേര്‍ത്ത് സാധാരണ ഉപയോഗിക്കുന്ന അരി ഉപയോഗിച്ചോ പൊടിയരി ഉപയോഗിച്ചോ കഞ്ഞി പാകം ചെയ്യുക. പ്രമേഹം ഉള്ളവര്‍ അരിക്ക് പകരം നുറുക്ക് ഗോതമ്പ് അല്ലെങ്കില്‍ യവം ചേര്‍ക്കുക.

ഇഞ്ചി മാങ്ങ /ഇഞ്ചി ശര്‍ക്കര

ഇഞ്ചിയും മാങ്ങയും ചെറുതായി കൊത്തിയരിഞ്ഞു (മാങ്ങാ അച്ചാറിന് എന്ന പോലെ )ചേര്‍ത്ത് വയ്ക്കുക. ഇടക്ക് വെറുതെ കഴിക്കാനും ഊണിനു ഒപ്പം കഴിക്കുകയും ചെയ്യാം. മാങ്ങയ്ക്ക് പകരം ശര്‍ക്കരയും ചേര്‍ക്കാം.

ചമ്മന്തി

ഇഞ്ചി, ചുവന്നുള്ളി, തക്കാളി, നെല്ലിക്ക, കറിവേപ്പില, നാളികേരം ഇവയെല്ലാം ഒരുമിച്ചു ചേര്‍ത്തോ രണ്ടോ മൂന്നോ ചേര്‍ത്തോ ചമ്മന്തി ഉണ്ടാക്കാം. ചുവന്നുള്ളി, ഇഞ്ചി ചേര്‍ത്ത് അല്ലെങ്കില്‍ തക്കാളി, കറിവേപ്പില, ചുവന്നുള്ളി ചേര്‍ത്ത്. എന്നിങ്ങനെ.

ഇഞ്ചിയ്ക്ക് പകരം മാങ്ങയിഞ്ചി ചേര്‍ത്തും ചമ്മന്തി തയ്യാറാക്കാം.

ചുവന്നുള്ളി വറുത്തത്

ചുവന്നുള്ളി അല്പം നെയ്യ് ചേര്‍ത്ത് മൂപ്പിച്ചു ഇടയ്ക്ക് കഴിക്കുക. ചോറിനൊപ്പം ചേര്‍ത്ത് കഴിക്കാനും ഉപയോഗിക്കാം.

ഉള്ളി സാമ്പാര്‍

ചെറിയ ഉള്ളി, മുരിങ്ങക്കായ, മല്ലി, ഉലുവ, കറിവേപ്പില, മല്ലി, മഞ്ഞള്‍ പൊടി, കായം, കടുക്, വറ്റല്‍ മുളക് ചേര്‍ത്ത് സാമ്പാര്‍ വയ്ക്കുക.

രസം

തക്കാളി, തുവരപ്പരിപ്പ്, ജീരകം, ചുക്ക് പൊടി, കുരുമുളക്, വറ്റല്‍ മുളക്, മുളക് പൊടി, മല്ലിപൊടി , മല്ലിയില, ഉപ്പ്, കായപ്പൊടി എന്നിവ ചേര്‍ത്ത് രസം തയ്യാറാക്കുക.

അല്പം കറിവേപ്പില മഞ്ഞളും പനംകല്‍ക്കണ്ടവും ചേര്‍ത്തരച്ചു വെച്ച് ഒരു ചെറിയ ഉരുള വീതം ദിവസവും കഴിക്കുക.

നെല്ലിയ്ക്ക ഉപ്പിലിട്ടത് ഇടയ്ക്ക് കഴിക്കുക.

ചെറുപയര്‍ സൂപ്പ്

അല്പം ചെറുപയര്‍ എടുത്ത് കുറച്ച് ഉപ്പ് /ഇന്തുപ്പ് ചേര്‍ത്ത് നല്ലവണ്ണം കുക്കറില്‍ വേവിച്ചെടുക്കുക. അതില്‍ കുറച്ചു വെള്ളം കൂടി ചേര്‍ത്ത് നന്നായി തിളപ്പിക്കുക. അല്പം ഇഞ്ചി, വെളുത്തുള്ളി, ചുവന്നുള്ളി എന്നിവ നെയ്യില്‍ മൂപ്പിച്ചു ചേര്‍ക്കുക. അല്പം ചൂടോടെ സൂപ്പായി കുടിക്കാം.

ഉള്ളി മൂപ്പിക്കുന്നതിന് മുമ്പ് 2 പിടി മലര്‍ കൂടി ചേര്‍ത്താല്‍ മലര്‍ക്കഞ്ഞിയായി ഉപയോഗിക്കാം.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.