2019, 2020 വര്‍ഷങ്ങളിലെ സംസ്ഥാന കഥകളി പുരസ്‌കാരം, പല്ലാവൂര്‍ അപ്പുമാരാര്‍ വാദ്യ പുരസ്‌കാരം, കേരളീയ നൃത്ത-നാട്യ പുരസ്‌കാരം എന്നിവ പ്രഖ്യാപിച്ചു.
2019 ലെ സംസ്ഥാന കഥകളി പുരസ്‌കാരം വാഴേങ്കട വിജയനാണ്. 2019 ലെ പല്ലാവൂര്‍ അപ്പുമാരാര്‍ പുരസ്‌കാരം മച്ചാട് രാമകൃഷ്ണന്‍ നായര്‍ക്ക് ലഭിക്കും. 2019 ലെ കേരളീയ നൃത്ത-നാട്യ പുരസ്‌കാരം ധനഞ്ജയന്‍, ശാന്ത ധനഞ്ജയന്‍ എന്നവര്‍ക്കു ലഭിക്കും.
2020 ലെ സംസ്ഥാന കഥകളി പുരസ്‌കാരം സദനം ബാലകൃഷ്ണന് നല്‍കും. 2020 ലെ പല്ലാവൂര്‍ അപ്പുമാരാര്‍ പുരസ്‌കാരം കിഴക്കൂട്ട് അനിയന്‍ മാരാര്‍ക്കാണ്. 2020 ലെ കേരളീയ നൃത്ത-നാട്യ പുരസ്‌കാരം വിമല മേനോന് ലഭിക്കും. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് മൂന്ന് പുരസ്‌കാരങ്ങളും.
സാംസ്‌കാരിക വകുപ്പ് അഡീഷണല്‍ സെക്രട്ടറി അജിത് കെ. ജോസഫ്, കേരള കലാമണ്ഡലം കല്‍പിത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ടി. കെ. നാരായണന്‍, കലാമണ്ഡലം കെ. ജി. വാസുദേവന്‍, കെ. ബി. രാജാനന്ദ് എന്നിവരടങ്ങിയ സമിതിയാണ് രണ്ടു വര്‍ഷത്തെയും സംസ്ഥാന കഥകളി പുരസ്‌കാര ജേതാക്കളെ നിര്‍ണയിച്ചത്. സാംസ്‌കാരിക വകുപ്പ് അഡീഷണല്‍ സെക്രട്ടറി അജിത് കെ. ജോസഫ്, കേരള കലാമണ്ഡലം കല്‍പിത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ടി. കെ. നാരായണന്‍, പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍, ഡോ. ടി. എന്‍. വാസുദേവന്‍, ചന്ദ്രന്‍ പെരിങ്ങോട് എന്നിവരടങ്ങിയ സമിതിയാണ് രണ്ടു വര്‍ഷത്തെയും പല്ലാവൂര്‍ അപ്പുമാരാര്‍ പുരസ്‌കാര ജേതാക്കളെ നിര്‍ണയിച്ചത്. സാംസ്‌കാരിക വകുപ്പ് അഡീഷണല്‍ സെക്രട്ടറി അജിത് കെ. ജോസഫ്, കേരള കലാമണ്ഡലം കല്‍പിത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ടി. കെ. നാരായണന്‍, കലാമണ്ഡലം ഹൈമവതി, ശ്രീമതി. കലാമണ്ഡലം സുഗന്ധി, കലാമണ്ഡലം ചന്ദ്രിക എന്നിവരാണ് കേരളീയ നൃത്ത-നാട്യ പുരസ്‌കാര ജേതാക്കളെ നിര്‍ണയിച്ചത്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.