തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും പോലീസിന് നേരെ ആക്രമണം. വാഹന പരിശോധനക്കിടെ സൈനികനാണ് പോലീസിനെ ആക്രമിച്ചത്. പൂന്തുറ സ്റ്റേഷനിലെ രണ്ട് എസ്‌ഐമാര്‍ക്ക് പരിക്കേറ്റു. ഒരു എസ്‌ഐയുടെ കൈയൊടിഞ്ഞു. സംഭവത്തില്‍ കെല്‍വിന്‍ വില്‍സ് എന്ന സൈനികനെ പോലീസ് അറസ്റ്റ് ചെയ്തു. വാഹന പരിശോധനയ്ക്കിടെ വനിതാ പോലീസുദ്യോഗസ്ഥയോട് ഇയാള്‍ മോശമായി പെരുമാറിയെന്ന് പോലീസ് പറയുന്നു. അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് സൈനികന്‍ പോലീസിനെ ആക്രമിച്ചത്.
കഴിഞ്ഞ ദിവസവും തലസ്ഥാനത്ത് പോലീസിന് നേരെ ഗുണ്ടാസംഘങ്ങളുടെ ആക്രമണം നടന്നിരുന്നു. വീടാക്രമിച്ച കേസിലെ പ്രതികളെ പിടികൂടുന്നതിനിടെയായിരുന്നു ആക്രമണം. പോലീസ് വാഹനം ഇടിച്ച് തെറിപ്പിക്കാന്‍ ശ്രമിച്ചു. മൂന്ന് പേരെ ഫോര്‍ട്ട് പോലീസ് അറസ്റ്റ് ചെയ്തു. കമലേശ്വരത്ത് വീടാക്രമിച്ച് മോഷണം നടത്തിയ പ്രതികളെ പിടികൂടാനെത്തിയ പോലീസ് സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്.
വിഷ്ണു, ദീപക് എന്ന ഫിറോസ് , ചന്ദ്രബോസ് എന്നീ പ്രതികള്‍ എസ് എസ് കോവില്‍ റോഡിലെ ബാറില്‍ ഉണ്ടെന്നറിഞ്ഞ് മഫ്ത്തിയില്‍ പോലീസ് എത്തിയപ്പോള്‍ ഇവര്‍ പുറത്തിറങ്ങി കാറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതിനിടെ പോലീസ് ജീപ്പ് ഇവരെ തടഞ്ഞു. പ്രതികള്‍ സഞ്ചരിച്ച കാര്‍ പോലീസ് ജീപ്പില്‍ കൊണ്ടിടിച്ചു. കാറുമായി വീണ്ടും രക്ഷപ്പെടാന്‍ ശ്രമിച്ച ഇവരെ പോലീസ് വളഞ്ഞ് സഹാസികമായി ഗ്ലാസ് തകര്‍ത്താണ് പിടികൂടിയത.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.