India

ഡിജിറ്റല്‍ ഇന്ത്യയ്ക്ക് പ്രചോദനം നല്‍കുന്നതാണ് ആത്മ നിര്‍ഭര്‍ ഭാരത്: പ്രധാനമന്ത്രി

 

സ്ഥാനസംബന്ധിയായ വിവരങ്ങള്‍ നിര്‍മ്മിക്കുന്നതിനും ഏറ്റെടുക്കുന്നതിനും ബന്ധപ്പെട്ട നയങ്ങള്‍ ഉദാരവത്കരിച്ചത് ആത്മ നിര്‍ഭര്‍ ഭാരതത്തിലേയ്ക്കുള്ള ഒരു വന്‍ ചുവട്വയ്പ്പാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ കൃഷിക്കാര്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും സ്വകാര്യമേഖലയ്ക്കും പൊതുമേഖലയ്ക്കും ഗവേഷണ സ്ഥാപനങ്ങള്‍ക്കും ഈ പരിഷ്‌ക്കാരം ഗുണം ചെയ്യും.”ഡിജിറ്റല്‍ ഇന്ത്യയ്ക്ക് വലിയ പ്രചോദനം നല്‍കുന്ന ഒരു തീരുമാനമാണ് നമ്മുടെ ഗവണ്‍മെന്റ് എടുത്തത്. സ്ഥാനസംബന്ധിയായ വിവരങ്ങള്‍ നിര്‍മ്മിക്കുന്നതിനും ഏറ്റെടുക്കുന്നതിനും ബന്ധപ്പെട്ട നയങ്ങള്‍ ഉദാരവത്കരിച്ചത് ആത്മ നിര്‍ഭര്‍ ഭാരതം എന്ന നമ്മുടെ കാഴ്ചപ്പാടിലെ ഒരു വന്‍ ചുവടുവയ്പ്പാണ്.-മോദി പറഞ്ഞു.

പരിഷ്‌കാരങ്ങള്‍ നമ്മുടെ രാജ്യത്തിന്റെ സ്റ്റാര്‍ട്ടപ്പുകള്‍, സ്വകാര്യ മേഖല, പൊതുമേഖല, ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് പുതുമകളും അളവും വലുപ്പവും മാറ്റാന്‍ സാധിക്കുന്ന പരിഹാരങ്ങളും സൃഷ്ടിക്കും. ഇത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്തുകയും ചെയ്യും. സ്ഥാനസംബന്ധിയായ വിവരങ്ങളും വിദൂര സംവേദനത്തിന്റെ സാധ്യതകളും പ്രയോജനപ്പെടുത്തുന്നതിലൂടെ ഇന്ത്യയിലെ കര്‍ഷകര്‍ക്കും പ്രയോജനം ലഭിക്കും. ഡാറ്റയുടെ ജനാധിപത്യവത്കരണം കാര്‍ഷിക, അനുബന്ധ മേഖലകളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്ന പുതിയ സാങ്കേതിക വിദ്യകളുടെയും പ്ലാറ്റ്ഫോമുകളുടെയും ഉദയത്തിന് വഴിയൊരുക്കും. നിയന്ത്രണങ്ങള്‍ ഇല്ലാതാക്കി ഇന്ത്യയിലെ ബിസിനസ് നടത്തിപ്പ് സുഗമമാക്കുന്നതിനുള്ള നമ്മുടെ പ്രതിബദ്ധത ഈ പരിഷ്‌കാരങ്ങളില്‍ പ്രകടമാണ്’-ട്വീറ്റുകളുടെ ഒരു പരമ്പരയില്‍ പ്രധാനമന്ത്രി പറഞ്ഞു

 

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.