Kerala

നേമത്തിന് ശേഷം ചെങ്ങന്നൂര്‍ പിടിക്കാനൊരുങ്ങി ബിജെപി

 

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കേ ബിജെപി കേന്ദ്ര നേതൃത്വം അണിയറനീക്കങ്ങള്‍ സജീവമാക്കി. സംഘപരിവാര്‍-ബിജെപി സംസ്ഥാന സംഘടനാ സംവിധാനങ്ങളോടൊപ്പംതന്നെ സംസ്ഥാനത്തെ വിവിധ സാമുദായിക സാമൂഹിക വിഭാഗങ്ങളുടെ താല്പര്യങ്ങള്‍കൂടി കണക്കിലെടുത്തുകൊണ്ടുള്ള സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിന് പ്രാരംഭഘട്ടത്തിലാണ് ബിജെപി കേന്ദ്രനേതൃത്വം. വിവിധ ക്രൈസ്തവസഭാനേതൃത്വം, എസ്. എന്‍.ഡി.പി, എന്‍.എസ്. എസ്, പട്ടികജാതി-പട്ടികവര്‍ഗ്ഗ ഉള്‍പ്പെടെസാമൂഹിക മായിപിന്നോക്കാവസ്ഥയിലുള്ള വിഭാഗങ്ങള്‍,കൂടാതെ മാദ്ധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ സാമൂഹിക സാംസ്‌കാരികമണ്ഡലങ്ങളില്‍ നിഷ്പക്ഷമതികളായ വ്യക്തിത്വങ്ങളുടെ അഭിപ്രായങ്ങള്‍ സ്വരുപിക്കുവാനും കേന്ദ്രനേതൃത്വം മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ബിജെപി ബൗദ്ധിക വിഭാഗംതലവനുമായ മലയാളിയായ ഡോ. ആര്‍.ബാലശങ്കറിനെ ചുമതലപ്പെടുത്തി.

എസ്. എന്‍.ഡി.പി ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശനും എന്‍.എസ്. എസ്.ജനറല്‍സെക്രട്ടറി സുകുമാരന്‍ നായരുമായും ക്രിസ്ത്യന്‍ മതമേലദ്ധ്യക്ഷന്മാരുമായി ഒരേസമയം അടുത്ത ബന്ധം വെച്ചുപുലര്‍ത്തുന്ന ഡോ.ബാലശങ്കര്‍ ഇവരുമായെല്ലാം ഇതിനോടകം ആശയവിനിമയം നടത്തിയിട്ടുണ്ട്. ഇവരുടെ താല്പര്യം ബാലശങ്കര്‍ തന്നെ കേരളത്തില്‍ മത്സരരംഗത്ത് ഉണ്ടാവണമെന്നാണ്. ദില്ലിയില്‍ ബിജെപി ആസ്ഥാനം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ബാലശങ്കര്‍ കേരളത്തിലെ ബിജെപി രാഷ്ട്രീയത്തില്‍ ഇതുവരെ താല്പര്യം പ്രകടിപ്പിച്ചിരുന്നില്ല. ആര്‍.എസ്.എസ്. മുഖപത്രമായ ഓര്‍ഗനൈസറിന്റെ മുന്‍പത്രാധിപര്‍കൂടിയായ ഡോ.ബാലശങ്കര്‍ മത്സരരംഗത്തുണ്ടാവണമെന്ന് ചില ആര്‍.എസ്. എസ്.കേന്ദ്ര നേതാക്കളും താല്പര്യപ്പെടുന്നുണ്ട്.

ചെങ്ങന്നൂര്‍ സ്വദേശിയായ ബാലശങ്കര്‍ ചെങ്ങന്നൂരില്‍ മത്സരിക്കാന്‍ സാധ്യത തെളിയുന്നു. ചെങ്ങന്നൂര്‍ ആലാ സ്വദേശിയായ ഡോ.ബാലശങ്കര്‍ ചെങ്ങന്നൂരില്‍ മത്സരിച്ചാല്‍ ബിജെപികേന്ദ്രനേതൃത്വം ഒരുപുതിയ സന്ദശമാകും നല്‍കുക. കേരളത്തെ സംബന്ധിച്ചിടത്തോളാം സംഘപരിവാര്‍ പ്രസ്ഥാനത്തിലെ പഴയകാല പ്രവര്‍ത്തകര്‍ ബഹുഭൂരിപക്ഷവും ഇപ്പോള്‍ പ്രവര്‍ത്തനരംഗത്തു നിന്നും മാറിനില്ക്കുന്ന സാഹചര്യമാണുള്ളത്. പഴയകാലപ്രവര്‍ത്തകരെ നിലവിലുള്ളസംഘടനാസംവിധാനത്തിലേക്ക് കൊണ്ടുവരുവാന്‍ചെങ്ങന്നൂരിലെപഴയകാല സംഘപ്രവര്‍ത്തകനായ ബാലശങ്കറിന്റെ സ്ഥാനാര്‍ഥിത്വം പ്രയോജനപ്പെടും.

 

 

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

3 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.