India

അസം പ്രളയം; 346 കോടി രൂപ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍

 

ഡല്‍ഹി: അസമിലെ പ്രളയക്കെടുതിയെ നേരിടാന്‍ പ്രാരംഭ തുകയായി 346 കോടി രൂപ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി കേന്ദ്ര മന്ത്രി ഗജേന്ദ്ര ഷെഖാവത്ത് മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ ചര്‍ച്ച നടത്തി. ദുരിതാശ്വാസ, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഉടന്‍ തന്നെ 346 കോടി രൂപ സര്‍ക്കാരിന് കൈമാറുമെന്ന് ഷെഖാവത്ത് ഉറപ്പ് നല്‍കി. പ്രളയകെടുതിയില്‍ അസമിലുണ്ടായ നാശനഷ്ടങ്ങളെ സംബന്ധിച്ചും സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെപ്പറ്റിയും മുഖ്യമന്ത്രി കേന്ദ്ര മന്ത്രിയെ അറിയിച്ചു. അതേസമയം വരും വര്‍ഷത്തെ സംസ്ഥാന പദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ട കാര്യങ്ങള്‍ അറിയിച്ച് കേന്ദ്ര മന്ത്രാലയത്തിന് കത്ത് അയക്കാനും ഷെഖാവത്ത് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ 26 ജില്ലകളെയാണ് പ്രളയം ബാധിച്ചിരിക്കുന്നത്. ഇതിനോടകം തന്നെ നൂറിലധികം പേര്‍ക്കാണ് പ്രളയകെടുതി മൂലം ജീവന്‍ നഷ്ടമായത്. കൂടാതെ ലക്ഷകണക്കിനാളുകളാണ് കുടിയൊഴിക്കപ്പെട്ടത്. ബ്രഹ്മപുത്ര നദിയുടെ ജലനിരപ്പ് ഇപ്പോഴും അപകടകരമായ രീതിയില്‍ ഉയരുന്നുണ്ട്. അതേസമയം ചില പ്രദേശങ്ങളിലെ നദികളിലെ ജലനിരപ്പ് അപകട ഭീഷണിയില്‍ നിന്നും താഴെയായിട്ടുണ്ട്. 1,27,955 ഹെക്ടര്‍ കൃഷിഭൂമിയാണ് പ്രളയത്തില്‍ മുങ്ങിപ്പോയത്. ബര്‍പേട്ട്, ദിബ്രുഗഡ്, കൊക്രാജര്‍, ടിന്‍സുകിയ എന്നിവടങ്ങളെയാണ് പ്രളയം ഏറ്റവുമധികം ബാധിച്ചിരിക്കുന്നത്. 2,678 ഗ്രാമങ്ങളാണ് വെള്ളപ്പൊക്കത്തില്‍ തകര്‍ന്നു. കാസരിംഗ ദേശീയോദ്യാനത്തില്‍ നൂറോളം വന്യജീവികള്‍ കൊല്ലപ്പെട്ടുവെന്നാണ് വനംവകുപ്പിന്റെ റിപ്പോര്‍ട്ട്. അസമിലെ പ്രളയത്തെ നേരിടാന്‍ ഇന്ത്യയെ സഹായിക്കാന്‍ ഐക്യരാഷ്ട്ര സഭ തയ്യാറാണെന്നെന്നും അറിയിച്ചിരുന്നു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.