തൃശ്ശൂര്‍ : തൈക്കാട്ടുശേരി ഗ്രാമത്തെ ലോക പ്രശസ്തിയിലേക്കുയര്‍ത്തിയ ഇ.ടി. നാരായണന്‍ മൂസ് (87) നിര്യാതനായി. വൈദ്യരത്‌നം സ്ഥാപനങ്ങളുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമാണ്.വാര്‍ധക്യ സഹചമായ രോഗങ്ങളാല്‍ എണറാകുളത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.കഴിഞ്ഞ ഞായറാഴ്ച വീട്ടിലേക്ക് തിരിച്ചെത്തി വിശ്രമിക്കുന്നതിനിടെ ബുധനാഴ്ചയാണ് മൂസിന്റെ ആകസ്മികമായ മരണം.
തൈക്കാട്ടുശേരി എളേടത്തു തൈക്കാട്ട് നീലകണ്ഠന്‍ മൂസിന്റേയും ദേവകി അന്തര്‍ജനത്തിന്റേയും പത്തു മക്കളില്‍ ഏകമകനായി 1933 സെപ്തംബര്‍ 15നാണ് ജനനം.ആയുര്‍വേദ ചികിത്സാ രംഗത്ത് നല്‍കിയ ഉന്നത സംഭാവനകള്‍ക്ക് ഇ.ടി. നാരായണന്‍ മൂസിനെ രാജ്യം പത്മഭൂഷണും പ്രധാനമന്ത്രിയുടെ സ്വദേശി പുരസ്‌കാരവും നല്‍കി ആദരിച്ചു. മുത്തച്ഛന്‍ നാരായണന്‍ മൂസിനെ 1924ല്‍ ബ്രിട്ടീഷ് വൈസ്രോയി വൈദ്യരത്‌ന ബഹുമതി നല്‍കി ആദരിച്ചിട്ടുണ്ട്. അച്ഛന്‍ ഇ.ടി നീലകണ്ഠന്‍ മൂസിന് 1992ല്‍ പത്മശ്രീ ലഭിച്ചു.
2010ല്‍ നാരായണന്‍ മൂസിന് പത്മഭൂഷണും ലഭിച്ചു.കേരളത്തില്‍ ആദ്യകാലത്ത് 16 അഷ്ടവൈദ്യകുടുംബങ്ങള്‍ ഉണ്ടായിരുന്നത് ഇപ്പോള്‍ ആറാണ്. അതില്‍ പ്രമുഖമാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ വൈദ്യരത്‌ന ബഹുമതി നല്‍കിയ എളേടത്ത് മന. ശാരീരിക അവശതകളുണ്ടെങ്കിലും അടുത്തിടെ വരെ രോഗികളെ നോക്കിയിരുന്നു.
ആയുര്‍വേദം അംഗീകരിച്ച എട്ടു ശാഖകളില്‍ സ്‌പെഷ്യലൈസ് ചെയ്യുമ്പോഴാണ് അഷ്ടവൈദ്യനാവുക. 1941ല്‍ നാരായണന്‍ മൂസിന്റെ അച്ഛന്‍ നീലകണ്ഠന്‍ മൂസാണ് വൈദ്യരത്‌നം ഔഷധശാല തുടങ്ങിയത്. 1954ല്‍ നാരായണന്‍ മൂസ് ചുമതലക്കാരനായി. കലിക്കറ്റ് സര്‍വകലാശാലയ്ക്കു കീഴിലുള്ള ഒല്ലൂര്‍ വൈദ്യരത്‌ന ആയുര്‍വേദ കോളജ്, നേഴ്‌സിങ് കോളജ്, മൂന്ന് ഔഷധ നിര്‍മാണശാലകള്‍, കേന്ദ്ര ആയുഷ് വകുപ്പിന്റെ സെന്റര്‍ ഓഫ് എക്‌സലന്‍സ് അംഗീകാരം നേടിയ ആയുര്‍വേദ ഗവേഷണ കേന്ദ്രം, ചാരിറ്റി ഹോസ്പിറ്റല്‍, മൂന്ന് ആയുര്‍വേദ ഔഷധ ഫാക്ടറികള്‍, നിരവധി ഔഷധശാലകള്‍ തുടങ്ങിയവയുടെ സ്ഥാപകനുമാണ് നാരായണന്‍ മൂസ്.
ഇന്ത്യയിലുടനീളമുള്ള ഡീലര്‍മാരുടേയും ഫ്രാഞ്ചൈസികളുടേയും പ്രവര്‍ത്തനം ആയുര്‍വേദ രംഗത്തു തൈക്കാട്ടു വൈദ്യശാലകളുടെ സേവനമികവിന് ഉദാഹരണമാണ്. ആയിരത്തിലധികം പേര്‍ക്ക് ഈ സ്ഥാപനങ്ങള്‍ തൊഴില്‍ നല്‍കുന്നു. സതി അന്തര്‍ജനമാണ് ഭാര്യ. മക്കള്‍: ഡോ. ഇ.ടി. നീലകണ്ഠന്‍ മൂസ് (തൃശൂര്‍ ജില്ലാ ആതുരശുശ്രൂഷാ പദ്ധതിയായ ജീവാമൃതം ട്രസ്റ്റിന്റെ ചെയര്‍മാന്‍), അഷ്ടവൈദ്യന്‍ ഇ.ടി. പരമേശ്വരന്‍ മൂസ്, ഷൈലജ ഭവദാസന്‍ നാരായണന്‍ മൂസ് (തൃശൂര്‍ ജില്ലയിലെ തലോര്‍ ഉപസഭാംഗമാണ്).
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.