അങ്കമാലി: മക്കള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനായി നാട്ടുകാര്‍ വാങ്ങിയ നല്‍കിയ മൊബൈല്‍ ഫോണ്‍ വിറ്റ് മദ്യപിച്ച പിതാവ് അറസ്റ്റില്‍. അങ്കമാലി മൂക്കന്നൂര്‍ സ്വദേശി കാച്ചപ്പിള്ളി വീട്ടില്‍ സാബു (41) എന്നയാളാണ് അറസ്റ്റിലായത്. മൊബൈല്‍ ഫോണ്‍ വിറ്റ പണം കൊണ്ട് അങ്കമാലിയിലെ ഒരു കള്ളുഷാപ്പില്‍ മദ്യപിക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്.
കഴിഞ്ഞ ദിവസം രാത്രിയിലാണ് സാബു, ഭാര്യയെയുംം മക്കളെയും ആക്രമിച്ച് മൊബൈല്‍ ഫോണുമായി കടന്നത്. മൂന്ന് പെണ്‍മക്കളും ഓണ്‍ലൈന്‍ പഠനത്തിനായി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ തനിക്ക നല്‍കണമെന്ന് ആവശ്യപ്പെട്ട് ഭാര്യയെയും മക്കളെയും മര്‍ദ്ദിച്ച ശേഷം മൊബൈലുമായി കടക്കുകയായിരുന്നു. ആക്രമണത്തില്‍ നിന്ന് രക്ഷപെടാന്‍ ഇളയ മകള്‍ അയല്‍വീട്ടില്‍ അഭയം തേടി. ഇതോടെയാണ് അയല്‍വാസികള്‍ വിവരം അറിഞ്ഞത്. തുടര്‍ന്ന് ഇവര്‍ എത്തി സാബുവിന്റെ ഭാര്യയെയും മക്കളെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
സ്ഥിരം, മദ്യപാനിയായ സാബു, മദ്യപിക്കാന്‍ പണമില്ലാത്തതിനാല്‍ നാട്ടുകാര്‍ മക്കള്‍ക്ക് വാങ്ങി നല്‍കിയ 15000 രൂപയുടെ മൊബൈല്‍ ഫോണ്‍ കൈക്കലാക്കുകയായിരുന്നു. സംഭവത്തിന് ശേഷം വീട്ടില്‍ നിന്നിറങ്ങിയ സാബു ചൊവ്വാഴ്ച രാവിലെ തന്നെ മൊബൈല്‍ ഫോണ്‍ വിറ്റ് പണം കൈക്കലാക്കി. തുടര്‍ന്ന് ഈ പണം കൊണ്ട് മദ്യപിക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.