India

ചാനല്‍ ചര്‍ച്ചയ്ക്കിടെ മത സ്പര്‍ദ പരാമര്‍ശങ്ങള്‍: അര്‍ണബ് ഗോസ്വാമിക്ക് മുബൈ പൊലീസിന്റെ നോട്ടീസ്

 

ചാനല്‍ ചര്‍ച്ചയ്ക്കിടെ മത സ്പര്‍ദ വളര്‍ത്തുന്ന പരാമര്‍ശങ്ങള്‍ നടത്തിയതിനെ തുടര്‍ന്ന് റിപ്പബ്ലിക്ക് ടി.വി എഡിറ്റര്‍ ഇന്‍ ചീഫ് ആയ അര്‍ണബ് ഗോസ്വാമിക്ക് മുംബൈ പോലീസിന്റെ നോട്ടീസ്. മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ സന്ന്യാസിമാര്‍ കൊല്ലപ്പെട്ടത് സംബന്ധിച്ച ചര്‍ച്ചയ്ക്കിടെയാണ് വിവാദ പരാമര്‍ശം നടത്തിയത്. ഒക്ടോബര്‍ 16ന് സ്പെഷ്യല്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെയും അസിസ്റ്റന്റ് കമ്മിഷണര്‍ ഓഫ് പോലീസിന്റെയും മുമ്പാകെ ഹാജരാകാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഐപിസി സെക്ഷന്‍ 108 പ്രകാരമാണ് നോട്ടീസ് അയച്ചിരിക്കുന്നത്. സമൂഹത്തില്‍ മത സ്പര്‍ദ വളര്‍ത്തുന്ന, കലാപം ആഹ്വാനം ചെയ്യുന്ന പ്രതികരണങ്ങള്‍ നടത്തി തുടങ്ങിയ കുറ്റങ്ങളാണ് അര്‍ണബിനെതിരെ ചുമത്തിയിരിക്കുന്നത്.

ഏപ്രില്‍ 16നാണ് പാല്‍ഘറില്‍ ആള്‍ക്കൂട്ട കൊലപാതകം നടക്കുന്നത്. ഇതേതുടര്‍ന്ന് ഏപ്രല്‍ 21 ന് നടന്ന ചാനല്‍ ചര്‍ച്ചയ്ക്കിടെയാണ് അര്‍ണബ് വിവാദ പരാമര്‍ശങ്ങള്‍ നടത്തിയതായി പൊലീസ് ആരോപിക്കുന്നത്. ചര്‍ച്ചയ്ക്കിടെ ഹിന്ദുവായിരിക്കുന്നതും, കാവി വസ്ത്രം ധരിക്കുന്നതും കുറ്റമാണോയെന്നും ഇരകള്‍ ഹിന്ദുക്കളല്ലായിരുന്നെങ്കില്‍ ജനങ്ങള്‍ നിശബ്ദരായിരിക്കുമോ എന്നുമാണ് അര്‍ണബ് ചോദിച്ചത്.

മതവിഭാഗങ്ങളെ തമ്മിലടിപ്പിക്കുന്ന ഇത്തരം പ്രകോപന പരാമര്‍ശങ്ങള്‍ ഉയര്‍ത്തിക്കാട്ടികൊണ്ടാണ് പൊലീസ് നോട്ടീസ് അയച്ചിരിക്കുന്നത്. സാമൂഹിക ലഹളയും മത സ്പര്‍ദയും വളര്‍ത്തുന്ന പരാമര്‍ശങ്ങള്‍ നടത്തിയതിനെ തുടര്‍ന്ന് രണ്ട് എഫ്ഐആറുകളാണ് അര്‍ണബിനെതിരെ മുബൈയില്‍ രജിസ്റ്റര്‍ ചെയ്യ്തിട്ടുള്ളത്.

 

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

3 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

3 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

3 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

3 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

3 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

3 months ago

This website uses cookies.