India

നീതി വ്യവസ്ഥയിലെ ചാതുര്‍വര്‍ണ്യം

 

രാജഭരണത്തിന്റെ കാലത്ത്‌ നാനാതരം നീതിയാണ്‌ നിലനിന്നിരുന്നത്‌. രാജാവിന്‌ ഒരു നീതി, പ്രഭുക്കള്‍ക്ക്‌ മറ്റൊരു നീതി, സാധാരണക്കാരന്‌ ഇതൊന്നുമല്ലാത്ത വേറൊരു നീതി. ചാതുര്‍വര്‍ണ്യവ്യവസ്ഥ നീതിയുടെ വിതരണത്തില്‍ കടുത്ത അസമത്വം പുലര്‍ത്തുന്നതായിരുന്നു. ജനാധിപത്യത്തിനു കീഴില്‍ നീതി എല്ലാവര്‍ക്കും ഒരു പോലെ ഉറപ്പുവരുത്തുക എന്നതാണ്‌ സങ്കല്‍പ്പം. വര്‍ഗ, വര്‍ണ, ലിംഗ, മത, ജാതി വ്യത്യാസമില്ലാതെ നീതിയും നിയമവും സകല പൗരര്‍ക്കും ഒരു പോലെയെന്ന്‌ ജനാധിപത്യം അനുശാസിക്കുന്നു. എന്നാല്‍ അത്‌ പക്ഷേ വെറും സങ്കല്‍പ്പത്തില്‍ മാത്രം ഒതുങ്ങുകയാണെന്നും നീതിയുടെ വിതരണവും നിയമത്തിന്റെ പ്രയോഗവും എല്ലാവര്‍ക്കും ഒരു പോലെയല്ലെന്നും തെളിയിക്കുന്ന സംഭവങ്ങള്‍ നമ്മുടെ സമൂഹത്തില്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. നീതി അതിവേഗം ലഭിക്കാന്‍ സര്‍വദാ യോഗ്യരായവര്‍ ഇവിടെയുണ്ടെന്നും സമൂഹത്തിലെ എല്ലാവരും അതിന്‌ യോഗ്യരല്ലെന്നും നീതിപീഠം തന്നെ നമ്മോട്‌ പറയാതെ പറയുന്നു.

ഹിന്ദുത്വയുടെ ജിഹ്വയായ റിപ്പബ്‌ളിക്‌ ടിവിയുടെ എഡിറ്റര്‍ അര്‍ണബ്‌ ഗോസ്വാമി സമര്‍പ്പിച്ച ജാമ്യാപേക്ഷ തീര്‍പ്പാക്കുന്നതില്‍ സുപ്രിം കോടതി കാണിച്ച തിടുക്കം ഈയൊരു യാഥാര്‍ത്ഥ്യം നമ്മെ ഓര്‍മപ്പെടുത്തുകയാണ്‌. അദൃശ്യമായ ചാതുര്‍വര്‍ണവ്യവസ്ഥ ഇപ്പോഴും നമ്മുടെ നാട്ടില്‍ നിലനില്‍ക്കുന്നു എന്ന്‌ അത്‌ നമ്മെ ബോധ്യപ്പെടുത്തുന്നു. നാല്‌ ദിവസം കൊണ്ട്‌ ജാമ്യാപേക്ഷ തീര്‍പ്പാക്കുകയും ജാമ്യം അനുവദിക്കുകയും ചെയ്‌ത സുപ്രിം കോടതി അര്‍ണബ്‌ ഗോസ്വാമിയെ പോലുള്ള അഭിനവ ചാതുര്‍വര്‍ണ വ്യവസ്ഥയിലെ പ്രഭുക്കന്‍മാര്‍ക്ക്‌ പ്രത്യേക പരിഗണന നല്‍കുമ്പോള്‍ ജാമ്യാപേക്ഷയിന്മേല്‍ തീരുമാനമാകാതെ നീണ്ട നാള്‍ കാത്തുകിടക്കുന്നത്‌ ഒട്ടേറെ ആക്‌ടിവിസ്റ്റുകളും സാധാരണക്കാരുമാണ്‌. അവര്‍ക്ക്‌ ലഭിക്കാത്ത നീതി അര്‍ണബിന്‌ ഉറപ്പുവരുത്തുന്ന സുപ്രിം കോടതി നീതിയുടെ വിതരണത്തിലെ സമത്വത്തെ നിഷേധിക്കുകയാണ്‌ ചെയ്യുന്നത്‌. ഒരു ഭരണഘടനാ സ്ഥാപനം ഭരണ ഘടന അനുശാസിക്കുന്ന തുല്യതക്ക്‌ എതിര്‌ നില്‍ക്കുന്ന കാഴ്‌ച ആണ്‌ അത്‌.

സ്റ്റാന്റ്‌അപ്‌ കൊമേഡിയനായ കുണാല്‍ കമ്ര നടത്തിയ നിശിതമായ പരിഹാസം കുറിക്കു കൊള്ളുന്നതാണ്‌. വിമാനത്തില്‍ ഒന്നാം ക്ലാസില്‍ സഞ്ചരിക്കുന്നവര്‍ക്ക്‌ ജസ്റ്റിസ്‌ ചന്ദ്ര ചൂഡ്‌ അതിവേഗം സേവനം നല്‍കുകയാണെന്നും സുപ്രിം കോടതി സുപ്രിം തമാശയാകുകയാണെന്നുമാണ്‌ കുണാല്‍ കമ്ര പറഞ്ഞത്‌. നീതി നല്‍കുന്നതിലെ ചാര്‍തുവര്‍ണ്യ വ്യവസ്ഥയെയാണ്‌ കുണാല്‍ പരിഹസിക്കുന്നത്‌. അത്‌ കൊള്ളേണ്ടിടത്ത്‌ കൊണ്ടു എന്നു തന്നെയാണ്‌ അദ്ദേഹത്തിന്‌ എതിരായ നിയമനടപടിക്കുള്ള ഒരുക്കങ്ങള്‍ തെളിയിക്കുന്നത്‌. കാവിയണിഞ്ഞു നില്‍ക്കുന്ന സുപ്രിം കോടതിയുടെ ചിത്രം കൂടി ട്വീറ്റ്‌ ചെയ്‌ത അദ്ദേഹത്തിന്‌ എതിരെ കോടതിയലക്ഷ്യ നടപടിക്ക്‌ അറ്റോര്‍ണി ജനറല്‍ അനുമതി നല്‍കിയത്‌ നീതിപീഠം ചെയ്യുന്ന കൊള്ളരുതായ്‌മകളെ ഒരു പരിധിക്ക്‌ അപ്പുറം വിമര്‍ശിക്കുന്നതിനെ നിയമസംവിധാനത്തിന്റെ സംരക്ഷകരെന്ന്‌ അവകാശപ്പെടുന്നവര്‍ക്ക്‌ ഉള്‍ക്കൊള്ളാനാകുന്നില്ല എന്നാണ്‌.

പ്രശാന്ത്‌ ഭൂഷണ്‍

പ്രശസ്‌ത അഭിഭാഷകനായ പ്രശാന്ത്‌ ഭൂഷണും ഈ കേസില്‍ മഹാരാഷ്‌ട്ര സര്‍ക്കാരിനു വേണ്ടി ഹാജരായ കപില്‍ സിബലും ചൂണ്ടികാട്ടിയത്‌ സമാനമായ കേസുകളില്‍ വ്യത്യസ്‌തമായ വിധിയാണ്‌ സുപ്രിം കോടതി പുറപ്പെടുവിച്ചിട്ടുള്ളതെന്നാണ്‌. മഹാരാഷ്‌ട്ര ഹൈക്കോടതി കീഴ്‌കോടതിയിലേക്ക്‌ പോകാന്‍ നിര്‍ദേശിച്ച കേസാണ്‌ സുപ്രിം കോടതിക്ക്‌ മുമ്പിലെത്തിയത്‌. മലയാളിയായ മാധ്യമ പ്രവര്‍ത്തകന്‍ സിദ്ധിക്ക്‌ കാപ്പന്‌ ജാമ്യം തേടി സമീപിച്ചപ്പോള്‍ കീഴ്‌കോടതിയിലേക്ക്‌ പോകാന്‍ പറഞ്ഞ അതേ സുപ്രിം കോടതിയാണ്‌ അര്‍ണബ്‌ എന്ന പല കാര്യങ്ങളിലും `ഒന്നാം ക്ലാസില്‍ ഉള്‍പ്പെട്ട വിശിഷ്‌ട വ്യക്തിക്ക്‌’ ജാമ്യം അനുവദിച്ചത്‌.

രാജ്യത്തെ പരമോന്നത നീതിപീഠം ഇത്തരത്തില്‍ വിചിത്രമായ നിലപാടുകള്‍ കൈകൊള്ളുന്നത്‌ ഒരു ഭരണകൂടം വിവിധ ഭരണഘടനാ സ്ഥാപനങ്ങളെ കൈപ്പിടിക്കുള്ളിലാക്കാന്‍ തത്രപ്പെടുന്ന കാലത്താണ്‌. ജനാധിപത്യം ഒരു മറയായി മാത്രം കലാശിക്കുന്ന കാലത്തേക്കാണോ നാം സഞ്ചരിക്കുന്നതെന്ന ചോദ്യമാണ്‌ ഇത്തരം നീതികേടുകള്‍ ഉയര്‍ത്തുന്നത്‌.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

2 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.