ഇന്റീരിയല്‍ ഡിസൈനറുടെ ആത്മഹത്യയില്‍ പ്രേരണാകുറ്റം ചുമത്തി മഹാരാഷ്ട്രാ പൊലീസ് അറസ്റ്റ് ചെയ്ത റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമി ജാമ്യം തേടി ഇന്ന് ബോംബൈ ഹൈക്കോടതിയെ സമീപിക്കും. വൈകീട്ട് മൂന്ന് മണിക്ക് ജാമ്യാപേക്ഷ പരിഗണിക്കും. ഇന്നലെ അലിബാഗ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ അര്‍ണാബിനെ 14 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു.
വൈകീട്ട് 5 മണിക്ക് തുടങ്ങിയ വാദം രാത്രി 11 മണിവരെ നീണ്ടു നിന്നു. പൊലീസ് തന്നെ ആക്രമിച്ച് പരിക്കേല്‍പിച്ചെന്ന അര്‍ണാബിന്റെ ആരോപണം മെഡിക്കല്‍ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം കോടതി തള്ളി. 2018 ല്‍ ആത്മഹത്യകേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെയും അന്വേഷണം നടത്തുമെന്ന് പൊലീസ് കോടതിയില്‍ അറിയിച്ചു. ഇന്ന് മഹാരാഷ്ട്രാ ബിജെപി പ്രതിഷേധ ദിനമായി ആചരിക്കും. ബിജെപി നേതാക്കള്‍ ഗവര്‍ണറെ കാണും.
അതിനിടെ അര്‍ണാബ് ഗോസ്വാമിക്കെതിരെ മറ്റൊരു കേസ് കൂടി മുംബൈ പൊലീസ് രജിസ്റ്റര്‍ ചെയ്തു. കസ്റ്റഡിയിലെടുക്കാന്‍ വീട്ടിലെത്തിയ പൊലീസ് സംഘത്തിലെ വനിത ഓഫീസറോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിലാണ് കേസ്. ഐപിസി സെക്ഷന്‍ 353, 504,506,34 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.