ന്യൂഡല്‍ഹി: ആത്മഹത്യാ പ്രേരണ കേസില്‍ അറസ്റ്റിലായ അര്‍ണബ് ഗോസ്വാമിക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. ജാമ്യം നിഷേധിച്ച ബോംബെ ഹൈക്കോടതിയുടെ നടപടിയെ സുപ്രീംകോടതി വിമര്‍ശിക്കുകയും ചെയ്തു. ഉത്തരവ് നടപ്പാക്കുന്നുണ്ടെന്ന് മുംബൈ പോലീസ് ഉറപ്പുവരുത്തണമെന്നും കോടതി നിര്‍ദേശിച്ചു. 50,000 രൂപ ബോണ്ടിലാണ് ജാമ്യം അനുവദിച്ചത്.
അതേസമയം കേസന്വേഷണവുമായി അര്‍ണബ് പൂര്‍ണമായും സഹകരിക്കണമെന്നും കോടതി ഉത്തരവിട്ടു. കേസില്‍ ആരോപണ വിധേയരായ മറ്റു രണ്ടുപേര്‍ക്കും ഇടക്കാല ജാമ്യം അനുവദിച്ചിട്ടുണ്ട്. വ്യക്തി സ്വാതന്ത്രം സംരക്ഷിക്കാന്‍ ഹൈക്കോടതികള്‍ക്ക് കഴിയണമെന്നും സംസ്ഥാന സര്‍ക്കാര്‍ വിരോധമുള്ളവരോട് ഇങ്ങനെ നടപടി സ്വീകരിച്ചാല്‍ സുപ്രീംകോടതിക്ക് ഇടപെടേണ്ടി വരുമെന്നും ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി. ഹൈക്കോടതികള്‍ കടമ നിര്‍വഹിക്കുന്നതില്‍ പരാജയപ്പെടുന്നുവെന്നും കോടതി നിരീക്ഷിച്ചു.
2018 ലെ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ചയാണ് അര്‍ണബ് ഗോസ്വാമിയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്റീരിയര്‍ ഡിസൈനര്‍ അന്‍വയ് നായിക്കും അദ്ദേഹത്തിന്റെ അമ്മയും ആത്മഹത്യ ചെയ്ത കേസിലാണ് പ്രേരണാക്കുറ്റത്തിന് അര്‍ണബ് അറസ്റ്റിലായത്. റിപബ്ലിക് ടിവിയുടെ ഇന്റീരിയര്‍ ജോലികള്‍ ചെയ്ത ആര്‍കിടെക്ടായിരുന്നു അന്‍വയ് നായിക്. ജോലി ചെയ്തതിന്റെ കുടിശിക റിപബ്ലിക് ടിവി തന്നില്ലെന്ന് ആത്മഹത്യ കുറിപ്പില്‍ അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.