Saudi Arabia

മലയാളിയോടാണോ കളി!!! ഡ്രൈവറെ അറബി പഠിപ്പിക്കാന്‍ നോക്കി, ഒടുവില്‍ സൗദി യുവാവ് മലയാളം പഠിച്ചു

 

റിയാദ്: മലയാളിയായ ഡ്രൈവറെ അറബി പഠിപ്പിക്കാന്‍ നോക്കിയതാണ്… അവസാനം അറബിക്ക് മലയാളം പഠിക്കേണ്ടി വന്നു. പിന്നീട് ചാനല്‍ ചര്‍ച്ചയിലും മലയാളം പറഞ്ഞ് അവതാരകനെ കൈയിലെടുത്തു. സൗദി യുവാവ് അബ്ദുള്ളയാണ് മലയാളം പറഞ്ഞ് സോഷ്യല്‍മീഡിയ കീഴടക്കിയത്.

മലയാളി ഡ്രൈവറെ അറബി പഠിപ്പിക്കല്‍ ഏറെ ദുഷ്‌കരമായിരുന്നു. ഓരോ തവണ അറബി വാക്കുകള്‍ പറയുമ്പോഴും സമാന അര്‍ഥത്തില്‍ മലയാളത്തിലാണ് ഡ്രൈവര്‍ മറുപടി നല്‍കിയിരുന്നത്. അങ്ങനെയാണ് മലയാളം പഠിക്കേണ്ടിവന്നത്. ഹിന്ദി സംസാരിച്ചു തുടങ്ങിയ അദ്ദേഹം കേരളം സന്ദര്‍ശിക്കാന്‍ അതിയായി ആഗ്രഹിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തുകയും ചെയ്തു.അതോടൊപ്പം ‘എന്തെങ്കിലും വേണോ’ എന്ന് മലയാളത്തില്‍ ചാനല്‍ അവതാരകനോട് ചോദിക്കുകയും ‘ഒന്നും വേണ്ട’ എന്ന് അവതാരകന്‍ പറയുകയും ചെയ്തു. ഞാന്‍ പോണു എന്ന് അബ്ദുള്ള പറഞ്ഞ് ചര്‍ച്ച അവസാനിപ്പിച്ചു.

മലയാളം പഠിച്ചത് കൊണ്ട് തട്ടിപ്പില്‍ നിന്നും രക്ഷപ്പെട്ട അനുഭവം അബ്ദുള്ള പങ്കുവെച്ചു. കാര്‍ എഞ്ചിന്‍ തകരാറിലായതോടെ മലയാളികള്‍ ജോലി ചെയ്യുന്ന വര്‍ക്ക്‌ഷോപ്പിലേക്ക് പോയി. ചെറിയ പ്രശ്‌നം മാത്രമാണുള്ളതെന്ന് അവര്‍ മലയാളത്തില്‍ പറയുന്നത് കേട്ടു. എന്നാല്‍ തന്നോട് വലിയ പ്രശ്‌നം ആണെന്ന് പറഞ്ഞ് അധികപണം ആവശ്യപ്പെട്ടു.

എന്നാല്‍, തല്‍ക്കാലം തകരാറ് ശരിയാക്കേണ്ടതില്ല എന്ന് പറഞ്ഞ് അവിടെ നിന്ന് സ്ഥലം വിട്ട് മറ്റൊരു വര്‍ക്ക് ഷോപ്പിനെ താന്‍ സമീപിച്ച ശേഷം കാറിലെ തകരാറ് കൃത്യമായി താന്‍ അവര്‍ക്ക് വിശദീകരിച്ചു നല്‍കിയതോടെ നിസാരമായ തുകക്ക് കാര്യം നടന്നുവെന്നും എന്‍ജിനിലെ തകരാറ് ഇത്രയും കൃത്യമായി താന്‍ വിശദീകരിച്ചുനല്‍കിയത് കേട്ട് രണ്ടാമത്തെ വര്‍ക്ക് ഷോപ്പ് ജീവനക്കാര്‍ അമ്പരന്നുവെന്നും അബ്ദുള്ള പറഞ്ഞു.

 

 

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.