Kerala

ഭാഷ അറിയാത്തതിന്റെ പേരിൽ നിയമനം തടഞ്ഞു: രണ്ട് മാസത്തിനകം നിയമിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

 

കാസർകോട്: ഫിസിക്കൽ സയൻസ് അധ്യാപകനായി പി.എസ് സി നിയമനം ലഭിച്ച ആളെ കന്നട അറിയില്ലെന്ന പേരിൽ  സർവീസിൽ പ്രവേശിപ്പിക്കാതിരുന്ന കാസർകോട് വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ നടപടി അന്യായവും നീതികേടുമാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.

രണ്ട് മാസത്തിനകം അധ്യാപകനെ  നിയമിക്കണമെന്നും കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിൽ ആവശ്യപ്പെട്ടു. കാസർകോട് വിദ്യാഭ്യാസ ഉപഡയറക്ടർക്കാണ് നിർദ്ദേശം നൽകിയത്.

തിരുവനന്തപുരം ആലംകോട് സ്വദേശി എസ്  മുഹമ്മദ് ഷിജിർ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. അദ്ദേഹത്തിന് കാസർകോട് മൂടംബെൽ ഗവ. ഹൈസ്കൂളിലാണ് കന്നട മീഡിയത്തിൽ 2019 ഒക്ടോബർ 30 ന് നിയമനം ലഭിച്ചത്. കുട്ടികളും അധ്യാപകരും പ്രാദേശിക നേതാക്കളും ചേർന്ന്  ജോലിയിൽ പ്രവേശിക്കാൻ തടസ്സം നിന്നു. അധികാരപ്പെട്ട ഉദ്യോഗസ്ഥർ അധ്യാപകനെ സഹായിക്കാതിരുന്നതോടെ ജോലിയിൽ പ്രവേശിക്കാൻ ബുദ്ധിമുട്ടുണ്ടായി.

കമ്മീഷൻ കാസർകോട് വിദ്യാഭ്യാസ ഉപഡയറക്ടറിൽ  നിന്നും റിപ്പോർട്ട് വാങ്ങി. പരാതിക്കാരന് മുമ്പ്  ഇതേ സ്കൂളിൽ നിയമനം ലഭിച്ച  രണ്ട് അധ്യാപകർക്കും സമാന അനുഭവമുണ്ടായതായി റിപ്പോർട്ടിൽ പറയുന്നു. കന്നട അറിയാത്തതായിരുന്നു കാരണം. പരാതിക്കാരൻ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക്  പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. പരാതിക്കാരന് കന്നട അറിയില്ലെന്ന് അറിയാമായിരുന്നിട്ടും സമാന അനുഭവങ്ങൾ ഉണ്ടായിട്ടുള്ള സ്കൂളിൽ തന്നെ അദ്ദേഹത്തെ നിയമിച്ച ഉപഡയറക്ടറുടെ ഔചിത്യത്തെ കമ്മീഷൻ വിമർശിച്ചു.

പരാതിക്കാരന് ജോലിയിൽ പ്രവേശിക്കാനുള്ള എല്ലാ യോഗ്യതയുമുണ്ടെന്ന് കമ്മീഷൻ ചൂണ്ടിക്കാണിച്ചു. ഏഴ് മാസമായി പരാതിക്കാരൻ ജോലിയില്ലാതെ നിന്നിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തത്.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.