കുവൈത്ത് സിറ്റി: കുവൈത്തില്‍ വാക്‌സിന്‍ വിതരണത്തിന് അപ്പോയന്റ്‌മെന്റ് സംവിധാനം ഏര്‍പ്പെടുത്താനൊരുങ്ങി ആരോഗ്യ മന്ത്രാലയം. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തവരില്‍നിന്ന് മുന്‍ഗണനാടിസ്ഥാനത്തില്‍ തീയതി അനുവദിക്കും. ആദ്യ ബാച്ച് കുവൈത്തിലെ ജനസംഖ്യയുടെ അഞ്ചുശതമാനത്തിന് ആനുപാതികമായിരിക്കും. രണ്ടാം ബാച്ച് എത്തുന്നതോടെ 20 ശതമാനത്തിന് വാക്‌സിന്‍ നല്‍കാനാവും. ഒരാള്‍ക്ക് രണ്ട് ഡോസ് ആണ് നല്‍കുക. ആദ്യ ഡോസ് കഴിഞ്ഞ് മൂന്നുമുതല്‍ നാലുവരെ ആഴ്ച കഴിഞ്ഞാണ് രണ്ടാമത്തെ ഡോസ് നല്‍കുക.
വാക്‌സിന്‍ എടുത്തവര്‍ക്ക് ആരോഗ്യ മന്ത്രാലയം സര്‍ട്ടിഫിക്കറ്റ് നല്‍കും. ആരോഗ്യ പ്രവര്‍ത്തകര്‍, പ്രായമായവര്‍, ഭിന്നശേഷിക്കാര്‍, മാറാരോഗികള്‍, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായ മറ്റുള്ളവര്‍ തുടങ്ങിയവര്‍ക്ക് മുന്‍ഗണനയുണ്ട്. ഡിസംബര്‍ അവസാനം മുതല്‍ ബാച്ചുകളായാണ് വാക്‌സിന്‍ എത്തിക്കുക. വാക്‌സിനേഷന് ആരെയും നിര്‍ബന്ധിക്കില്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കില്ല.കഴിഞ്ഞ ആഴ്ച 10,000 പേര്‍ക്ക് ചോദ്യാവലി നല്‍കി നടത്തിയ സര്‍വേയില്‍ 45 ശതമാനം കുവൈത്തില്‍ കോവിഡ് വാക്‌സിന്‍ എടുക്കാന്‍ തയാറല്ലെന്ന് വ്യക്തമാക്കി.
ക്ലിനിക്കല്‍ പരിശോധന കഴിഞ്ഞ് തദ്ദേശീയ റെഗുലേറ്ററി അതോറിറ്റിയുടെ അംഗീകാരം ലഭിച്ചാല്‍ ഡിസംബര്‍ അവസാനം മുതല്‍ കുവൈത്തിലേക്ക് വാക്‌സിന്‍ ഇറക്കുമതി ചെയ്യും. 57 ലക്ഷം ഡോസ് ആണ് ഇറക്കുമതി ചെയ്യുന്നത്. ഇത് 28 ലക്ഷം പേര്‍ക്ക് തികയും. ക്ലിനിക്കല്‍ പരിശോധന കഴിഞ്ഞ് തദ്ദേശീയ റെഗുലേറ്ററി അതോറിറ്റിയുടെ അംഗീകാരം ലഭിച്ചാല്‍ ഡിസംബര്‍ അവസാനം മുതല്‍ കുവൈത്തിലേക്ക് വാക്‌സിന്‍ ഇറക്കുമതി ചെയ്യും. 57 ലക്ഷം ഡോസ് ആണ് ഇറക്കുമതി ചെയ്യുന്നത്. ഇത് 28 ലക്ഷം പേര്‍ക്ക് തികയും.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.