തിരുവനന്തപുരം: എക്സ്റ്റന്‍ഡഡ് റിയാലിറ്റി (എക്സ്ആര്‍) ഉപയോഗിച്ചുള്ള നൂതന സാങ്കേതികവിദ്യാധിഷ്ഠിത തൊഴില്‍മേഖലയിലേക്ക് പ്രവേശിക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്നതിനായി കേരള സ്റ്റാര്‍ട്ടപ് മിഷന്‍ (കെഎസ് യുഎം) നടത്തുന്ന എക്സ്ആര്‍ ലേണിംഗ് പാത്ത് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.
സംസ്ഥാന സര്‍ക്കാരിന്‍റെ കീഴിലുള്ള ഐസിടി അക്കാദമിയുടേയും യൂണിറ്റി ടെക്നോളജിയുടേയും സഹകരണത്തോടെയുള്ള കോഴ്സിലേക്ക് സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.
ഗെയിം ഡവലപ്മെന്‍റ് ഫൗണ്ടേഷന്‍, എക്സ്ആര്‍ ഡവലപ്മെന്‍റ് വിഭാഗങ്ങളടങ്ങുന്ന കോഴ്സിലേക്ക് രാജ്യമെമ്പാടുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ഔദ്യോഗിക യൂണിറ്റി കോഴ്സ്വെയര്‍ ലഭ്യമാകുന്ന കോഴ്സില്‍ ലൈവ് സെഷനുകളും സ്വയംപഠന രീതികളുമുണ്ട്. യൂണിറ്റിയുടെ സഹകരണത്തിലുള്ള സര്‍ട്ടിഫിക്കേഷന്‍ പരീക്ഷയുമുണ്ടായിരിക്കും.
ഈ മേഖലയിലെ തൊഴില്‍സാധ്യത കണക്കിലെടുത്ത് കെഎസ് യുഎം സംഘടിപ്പിച്ചിരിക്കുന്ന കോഴ്സ് സെപ്തംബര്‍ 14 ന് ആരംഭിക്കും. വിശദവിവരങ്ങള്‍ക്ക് https://unitycoe.futuretechnologieslab.com/course/ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.