Kerala

കിനാലൂരില്‍ അപ്നാ ഘര്‍ പദ്ധതി; ശിലാസ്ഥാപനം മന്ത്രി മന്ത്രി ടി.പി.രാമകൃഷ്ണന്‍ നിര്‍വ്വഹിക്കും

 

അതിഥി തൊഴിലാളികള്‍ക്ക് മികച്ച നിലവാരത്തിലുള്ള താമസ സൗകര്യമൊരുക്കുന്ന അപ്നാഘര്‍ പദ്ധതി കോഴിക്കോട് കിനാലൂരിലും നടപ്പാക്കുന്നു. കെ.എസ്.ഐ.ഡി.സി ഇന്‍ഡ്‌സ്ട്രിയല്‍ ഗ്രോത്ത് സെന്ററില്‍ ഒരേക്കര്‍ ഭൂമിയില്‍ മൂന്നു നിലകളില്‍ 43600 ചതുരശ്രയടിയില്‍ 520 കിടക്കകളോട് കൂടിയ ഹോസ്റ്റല്‍ സമുച്ചയമാണ് ഭവനം ഫൗണ്ടേഷന്‍ കേരള വഴി തൊഴിലും നൈപുണ്യവും വകുപ്പ് നിര്‍മ്മിക്കുന്നത്.

ഹോസ്റ്റല്‍ ശിലാസ്ഥാപന കര്‍മ്മം ഭവനം ഫൗണ്ടേഷന്‍ കേരള ചെയര്‍മാന്‍ കൂടിയായ തൊഴിലും നൈപുണ്യവും എക്‌സൈസും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍ നിര്‍വ്വഹിക്കും.

കെഎസ്‌ഐഡിസിയുടെ കിനാലൂര്‍ ഐസിജി പാര്‍ക്കില്‍ ഒക്ടോബര്‍ 03 ശനിയാഴ്ച,രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങില്‍ പുരുഷന്‍ കടലുണ്ടി എംഎല്‍എ അധ്യക്ഷനായിരിക്കും. എം.കെ.രാഘവന്‍ എംപി മുഖ്യാതിഥിയാകും. ലേബര്‍ കമ്മീഷണര്‍ പ്രണബ്‌ജ്യോതി നാഥ് സ്വാഗതമാശംസിക്കും.ഭവനം ഫൗണ്ടേഷന്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഡോ.ജി.എല്‍.മുരളീധരന്‍ കൃതജ്ഞതയര്‍പ്പിക്കും. ചടങ്ങില്‍ ജില്ലാ കളക്ടര്‍ സാംബശിവ റാവു, കെഎസ്‌ഐഡിസി എംഡി എസ്.ഹരികിഷോര്‍, ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

കിനാലൂര്‍ ഹോസ്റ്റലില്‍ റിക്രിയേഷന്‍ റൂമുകള്‍, അഗ്‌നിശമന സംവിധാനം, മഴവെള്ള സംഭരണം, ഖരമാലിന്യ നിര്‍മാര്‍ജന യൂണിറ്റ്, സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് എന്നിവയും തയാറാക്കും.രണ്ട് ഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കുന്നത്. ഒന്നാം ഘട്ടമായി ഗ്രൗണ്ട് ഫ്‌ളോറും, മറ്റ് പൊതുവായ സൗകര്യങ്ങളും, രണ്ടാം ഘട്ടത്തില്‍ ശേഷിക്കുന്ന ജോലികളുമായിട്ടാണ് വിഭാവനം ചെയ്തിരിക്കുന്നത്.

അപ്നാഘര്‍ പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ പാലക്കാട് കഞ്ചിക്കോട് 620 പേര്‍ക്ക് താമസിക്കാന്‍ സൗകര്യമുള്ള പാര്‍പ്പിട സമുച്ചയം നിര്‍മ്മിച്ച് അതിഥി തൊഴിലാളികള്‍ക്കായി തുറന്ന് നല്‍കിയിരുന്നു. തൊഴിലും – നൈപുണ്യവും വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാസ്ഥാപനമായ ഭവനം ഫൗണ്ടേഷന്‍ കേരളയ്ക്കാണ് നിര്‍മാണ ചുമതല.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.