Web Desk
ഇന്ത്യ – ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ ആശങ്ക രേഖപ്പെടുത്തി ഐക്യരാഷ്ട്ര സഭ രംഗത്ത്. ആണവശക്തികള്‍ തമ്മിലുള്ള സംഘര്‍ഷം അപകടകരമായ സാഹചര്യമുണ്ടാക്കുമെന്നും ഇരു രാഷ്ട്രങ്ങളും സംയമനം പാലിക്കണമെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടേറസ് ആവശ്യപ്പെട്ടു. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് അമേരിക്ക വ്യക്തമാക്കി. അതിനിടെ വിഷയത്തില്‍ കൂടുതല്‍ പ്രതികരണങ്ങളുമായി വിവിധ നയതന്ത്ര വിദഗ്ദ്ധരും രംഗത്തെത്തി.