തൃശൂര്‍: യുഎഇ റെഡ് ക്രസന്റ് അഴിമതി ആരോപണം ഉന്നയിച്ച അനില്‍ അക്കര എംഎല്‍എക്ക് തൃശൂര്‍ സബ്കോടതിയുടെ സമന്‍സ്. നവംബര്‍ 18ന് കോടതിയില്‍ ഹാജരാകാനാണ് നിര്‍ദേശം. ക്രിമിനല്‍ കേസിന് പുറമെ ഒരു കോടി രൂപ നഷ്ടപരിഹാരവും ആവശ്യപ്പെട്ടാണ് മന്ത്രി എം.സി മൊയ്തീന്‍ എംഎല്‍എയ്‌ക്കെതിരെ കേസ് നല്‍കിയിരിക്കുന്നത്. ഈ വിഷയത്തില്‍ നല്‍കിയ ക്രിമിനല്‍ കേസും തൃശൂര്‍ സിജെഎം കോടതി ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്.
എംഎല്‍എയ്ക്ക് പുറമെ മാതൃഭൂമി ചാനല്‍ അവതാരക സ്മൃതി പരുത്തിക്കാട്, മാതൃഭൂമി ന്യൂഡ് ചാനല്‍ എഡിറ്റര്‍ ഉണ്ണി ബാലകൃഷ്ണന്‍, മാതൃഭൂമി പത്രത്തിന്റെ പ്രിന്ററും പബ്ലിഷറുമായ എം എന്‍ രവിവര്‍മ എന്നിവര്‍ക്കെതിരായും ഇന്ത്യന്‍ശിക്ഷാ നിയമം 500, 34 വകുപ്പ് പ്രകാരം കേസെടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജയില്‍ ശിക്ഷയും പിഴയും വിധിക്കണമെന്നും പിഴ തുകയില്‍ നിന്ന് നഷ്ടപരിഹാരം നല്‍കണമെന്നും അഡ്വ.കെ ബി മോഹന്‍ദാസ് മുഖാന്തിരം മന്ത്രി നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
വടക്കാഞ്ചേരിയില്‍ യുഎഇ റെഡ് ക്രസന്റ് എന്ന സംഘടന സൗജന്യമായി നിര്‍മിച്ചു നല്‍കുന്ന ഫ്‌ളാറ്റ് സമുച്ചയ നിര്‍മാണത്തിന്റെ ഇടനിലക്കാരനായി മന്ത്രി അഴിമതി നടത്തിയെന്നാണ് അനില്‍ അക്കര എം.എല്‍.എയുടെ ആരോപണം. 2020 ആഗസ്റ്റ് 15ലെ മാതൃഭൂമി വാര്‍ത്താ ചാനലിലും ആഗസ്റ്റ് 14ലെ മാതൃഭൂമി പത്രത്തിലും അപകീര്‍ത്തികരമായ വാര്‍ത്തകള്‍ വന്നു. തുടര്‍ന്ന് അനില്‍ അക്കര എംഎല്‍എക്കും ചാനല്‍ പ്രവര്‍ത്തകര്‍ക്കുമെതിരെ ഒരു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് മന്ത്രി വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.
നോട്ടീസ് കൈപറ്റി ഒരാഴ്ചക്കകം നാലുകക്ഷികളും അപകീര്‍ത്തിപരമായ പ്രസ്താവനകളും പ്രസിദ്ധീകരണങ്ങളും നിരുപാധികം പിന്‍വലിക്കണം. വാര്‍ത്ത തുല്യപ്രാധാന്യത്തില്‍ തിരുത്തായി പ്രസിദ്ധീകരിക്കണം. വീഴ്ച വരുത്തിയാല്‍ അപകീര്‍ത്തിക്ക് ഇന്ത്യന്‍ ശിക്ഷാ നിയമം 500ാം വകുപ്പുപ്രകാരം 1 ചെയ്യുമെന്ന് അറിയിച്ചാണ് നേരത്തെ അഡ്വ. കെ ബി മോഹന്‍ദാസ് മുഖേന നോട്ടീസ് അയച്ചത്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.