തൃശ്ശൂര്‍: വോട്ടെടുപ്പ് ആരംഭിക്കുന്ന ഏഴ് മണിക്ക് മുന്‍പ് മന്ത്രി എ.സി മൊയ്തീന്‍ വോട്ട് രേഖപ്പെടുത്തിയെന്ന പരാതിയുമായി കോണ്‍ഗ്രസ് എംഎല്‍എ അനില്‍ അക്കര. പോളിംഗ് ഔദ്യോഗികമായി തുടങ്ങുന്നതിന് മുന്‍പ് മന്ത്രി വോട്ട് ചെയ്‌തെന്നാണ് പരാതി. 6.55ന് തെക്കൂംകര കല്ലമ്പാറ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയ മന്ത്രിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കണമെന്നും അനില്‍ അക്കര ആവശ്യപ്പെട്ടു.
“ജനാധിപത്യ രീതി അനുസരിച്ച് വോട്ട് ചെയ്യേണ്ടത് രാവിലെ ഏഴ് മണിമുതല്‍ വൈകിട്ട് ആറുമണിവരെയാണ്. സ്വന്തം നാട്ടില്‍ ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുപ്പ് നടപ്പിലാക്കേണ്ട ഉത്തരവാദിത്തം പഞ്ചായത്ത് വകുപ്പ് മന്ത്രിയുടേതാണ്. ഞങ്ങളൊന്നും ഇങ്ങനെ അല്ലോല്ലോ ചെയ്യാറ്”- അനില്‍ അക്കര പറഞ്ഞു. വിഷയത്തില്‍ കോണ്‍ഗ്രസിന്റെ പോളിങ്ങ് ഏജന്റ് പരാതി സമര്‍പ്പിച്ചിട്ടുണ്ട്.
അതേസമയം പ്രിസൈഡിങ് ഓഫീസര്‍ ക്ഷണിച്ചിട്ടാണ് വോട്ട് രേഖപ്പെടുത്തിയതെന്നും ഇതില്‍ വിശദീകരണം നല്‍കേണ്ടത് അവരാണെന്നും മന്ത്രിയുടെ ഓഫീസ് പ്രതികരിച്ചു. മന്ത്രി വോട്ട് രേഖപ്പെടുത്തുന്ന സമയത്ത് എന്തുകൊണ്ട് പോളിങ്ങ് ഏജന്റ് എതിര്‍പ്പ് അറിയിച്ചില്ല എന്ന ചോദ്യത്തിന് – “മന്ത്രിയെപ്പോലൊരാള്‍ വോട്ട് ചെയ്യാനെത്തുമ്പോള്‍ ബൂത്തിലിരിക്കുന്ന സാധാരണ പ്രവര്‍ത്തകര്‍ ഭയക്കും അതുകൊണ്ടായിരിക്കാം അവര്‍ ആ സമയത്ത് എതിര്‍പ്പ് അറിയിക്കാത്തത്” എന്നായിരുന്നു അനില്‍ അക്കരയുടെ മറുപടി.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.