ശ്രീ കാശിവിശ്വനാഥ ക്ഷേത്ര വികസന പ്രവര്‍ത്തനങ്ങള്‍ക്കായ് 800 കോടി രൂപ ചെലവഴിക്കുന്നു. കാശി വിശ്വനാഥ കോറിഡോര്‍ നിര്‍മ്മാണ പദ്ധതിയ്ക്കായാണ് 800 കോടി ചെലവ്. ബലേശ്വര്‍ കല്ല്, മക്കരന മാര്‍ബിള്‍, രാജസ്ഥാന്‍ കോട്ട ഗ്രാനൈറ്റ്, മന്ദന കല്ല് ഉപയോഗിച്ചാണ് കോറിഡോര്‍ നിര്‍മ്മാണം.
അഞ്ചു ലക്ഷം ചതുരശ്ര അടിയില്‍ ശില്പ ചാതുര്യമാര്‍ന്ന കോറിഡോര്‍ നിര്‍മ്മാണം പുരോഗമിക്കുകയാണ്. വിശ്വനാഥ ക്ഷേത്രം ഗംഗാ കടവില്‍ നിന്ന് ദൃശ്യമാകും വിധത്തിലാണ് കോറിഡോര്‍ നിര്‍മ്മാണം. ഭക്തര്‍ക്കുള്ള സൗകര്യങ്ങള്‍ ഏറെ വര്‍ദ്ധിപ്പിക്കുകയാണ്. യുപി പൊതുമരാമത്തു വകുപ്പിനാണ് 800 കോടി കോറിഡോര്‍ നിര്‍മ്മാണ പദ്ധതി മേല്‍നോട്ടം. കേന്ദ്ര സര്‍ക്കാരിന്റെ പ്രധാന പദ്ധതിയാണിത്.
900 തൊഴിലാളികള്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ കര്‍മ്മനിരതരാണ്. ഒക്ടോബറില്‍ തൊഴിലാളികളുടെ എണ്ണം 2500ലേക്ക് ഉയര്‍ത്തും. യുപി സര്‍ക്കാര്‍ രൂപീകരിച്ച ശ്രീ കാശി വിശ്വനാഥ വികസന ബോര്‍ഡും കോറിഡോര്‍ പദ്ധതിയുടെ മേല്‍നോട്ടം വഹിക്കുന്നുണ്ട്.
കോറിഡോര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 2021 ല്‍ പൂര്‍ത്തീകരിക്കുമെന്ന് പൊതുമരാമത്ത് ഡിവിഷണല്‍ കമ്മീഷണര്‍ ദീപക്ക് അഗര്‍വാല്‍ പറഞ്ഞു. കോറിഡോറിന്റെ നിര്‍മ്മാണത്തിനായ് 290 കെട്ടിടങ്ങള്‍ ഏറ്റെടുത്ത് പൊളിച്ചുനീക്കി.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.