Kerala

തിരികെ പോകാൻ കഴിയാത്ത പ്രവാസികൾക്ക് 50 കോടി രൂപ വിതരണം ചെയ്തു

 

ലോക്ക് ഡൗൺ കാരണം മടങ്ങിപ്പോകാൻ കഴിയാത്ത പ്രവാസികൾക്ക് സർക്കാർ പ്രഖ്യാപിച്ച 5000 രൂപ ധനസഹായം ഒരു ലക്ഷം പേർക്കായി 50 കോടി രൂപ വിതരണം ചെയ്തു. ജനുവരി ഒന്നിനു ശേഷം ലീവിന് നാട്ടിലെത്തുകയും ലോക്ക് ഡൗൺ പ്രഖ്യാപിച്ച തീയതിക്കകം തിരികെ പോകാൻ കഴിയാതെ വരികയും ചെയ്തവർക്കാണ് സഹായം പ്രഖ്യാപിച്ചിരുന്നത്.

മതിയായ രേഖകൾ സമർപ്പിക്കാത്ത അപേക്ഷകർക്ക് വീണ്ടും അപേക്ഷിക്കാൻ www.norkaroots.org എന്ന വെബ്സൈറ്റിൽ കയറി covid support എന്ന ലിങ്കില്‍ ക്ലിക് ചെയ്തു തിരുത്തലുകൾ വരുത്തുക എന്ന ഒപ്ഷനിൽ പോയി അനുബന്ധ രേഖകള്‍ ഒക്ടോബർ 23-നകം സമർപ്പിക്കാം. എൻ. ആർ. ഐ അക്കൗണ്ട് സമർപ്പിച്ചവർക്ക് തുക കൈമാറിയിട്ടില്ല. ഇത്തരം അപേക്ഷകരെ നോർക്കാ- റൂട്ട്സിൽ നിന്നും ബന്ധപ്പെടുന്ന മുറയ്ക്ക് സേവിംങ്സ് ബാങ്ക് അക്കൗണ്ട് നമ്പർ നൽകണം. മതിയായ രേഖകൾ സമർപ്പിക്കുന്ന മുറയ്ക് ബാക്കിയുളളവർക്ക് സഹായധനം അനുവദിക്കുമെന്ന് നോർക്ക റൂട്ട്സ് സി.ഇ.ഒ അറിയിച്ചു.

ധനസഹായം ലഭിച്ചിട്ടുള്ളവരുടെ ജില്ല തിരിച്ചുള്ള കണക്ക്;

  • തിരുവനന്തപുരം-8452
  • കൊല്ലം-8884
  • പത്തനംതിട്ട-2213
  • കോട്ടയം-2460
  • പാലക്കാട്-6647
  • തൃശൂർ-10830
  • ഇടുക്കി-523
  • കോഴിക്കോട് -14211
  • വയനാട്-1281
  • മലപ്പുറം-18512
  • ആലപ്പുഴ-5493
  • എറണാകുളം-2867
  • കണ്ണൂർ-11006
  • കാസർകോട്-6621

മൊത്തം-100000

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.