അമേരിക്കന്‍ വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി ഇന്ത്യന്‍ വംശജയായ കമലാ ഹാരിസിനെ പ്രഖ്യാപിച്ചു.
ഈ വര്‍ഷം നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജോ ബൈഡനൊപ്പം കമല മത്സരിക്കും. ഡെമോക്രാറ്റിക് പാര്‍ട്ടി കണ്‍വെന്‍ഷന്റെ മൂന്നാം ദിനത്തിലാണ് കമലാ ഹാരിസിന്റെ സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഒബാമ, ഹിലരി ക്ലിന്റണ്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സ്ഥാനാര്‍ത്ഥി പ്രഖ്യാപനം.
ചരിത്രം തിരുത്താനുള്ള അവസരമാണിതെന്നും അമേരിക്കയെ ഇരുണ്ട ഭരണത്തില്‍ നിന്നും രക്ഷപ്പെടുത്താനുള്ള അവസരമായി തെരഞ്ഞെടുപ്പിനെ വിനിയോഗിക്കുമെന്നും അല്ലെങ്കില്‍ വരും തലമുറകളോട് നമ്മള്‍ ഉത്തരം പറയേണ്ടി വരുമെന്നും ഔദ്യോഗിക പ്രഖ്യാപനത്തിന് പിന്നാലെ കണ്‍വന്‍ഷനെ അഭിസംബോധന ചെയ്ത് കമലാ ഹാരിസ് പറഞ്ഞു.
2016 ല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ കാലിഫോര്‍ണിയയില്‍ നിന്നുള്ള സെനറ്ററായിരുന്നു കമലാ ഹാരിസ്. മുന്‍പ് സ്റ്റേറ്റ് അറ്റോര്‍ണിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
സെനറ്റിലെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജ കൂടിയാണ്. 2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കമല മത്സരിക്കുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ജമൈക്ക, ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നായി അമേരിക്കയില്‍ കുടിയേറിപ്പാര്‍ത്ത ദമ്പതികളുടെ മകളാണ് 54കാരിയായ കമല ഹാരിസ്.
മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയറിന്റെ ജന്മദിനമാഘോഷിക്കുന്ന വേളയിലാണ് കമലാ ഹാരിസ് തന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത് എന്നൊരു പ്രത്യേകത കൂടിയുണ്ട് ഈ ദിനത്തിന്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.