പ്രതിപക്ഷ ബഹുമാനമില്ലാത്ത ഒരു രാഷ്ട്രീയക്കാരന്‍ എന്നുപറഞ്ഞാല്‍ അത് ട്രംപ് ആണെന്ന് സംവിധായകനും നടനുമായ ബലചന്ദ്രമേനോന്‍. കഴിഞ്ഞ അമേരിക്കന്‍ തെരഞ്ഞെടുപ്പ് കാലത്ത് അമേരിക്കയിലായിരുന്നു ബാലചന്ദ്രമേനോന്‍. ആദ്യ ഡിബേറ്റില്‍ നിന്ന് തന്നെ ട്രംപിനെക്കുറിച്ച് മനസിലായെന്നാണ് അദ്ദേഹം പറയുന്നത്. ഇത്തവണത്തെ തെരഞ്ഞെടുപ്പിലും ട്രംപിന്റെ സ്വഭാവത്തില്‍ യാതൊരു മാറ്റവും വന്നിട്ടില്ലെന്നും വീഡിയോയിലൂടെ അദ്ദേഹം പറയുന്നു.
ബാലചന്ദ്രമേനോന്റെ വാക്കുകള്‍
കേരളജനതയ്ക്ക് അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഇത്രയും താല്‍പര്യമുണ്ട് എന്നത് എനിക്കൊരു പുതിയ അനുഭവമാണ്. കഴിഞ്ഞ അമേരിക്കന്‍ തെരഞ്ഞെടുപ്പ് സമയത്ത് എങ്ങനെയോ ഞാന്‍ അമേരിക്കയില്‍ ആയിരുന്നു. മകള്‍ കുടുംബത്തോടൊപ്പം അവിടെയാണ്. പ്രധാന മത്സരാര്‍ഥികള്‍ തമ്മിലുള്ള ഡിബേറ്റുകള്‍ അവിടുത്തെ ഒരു പ്രത്യേകതയാണ്.
എല്ലാ ഡിബേറ്റുകളും കാണണമെന്ന് ഞാന്‍ തീരുമാനമെടുത്തു. ട്രംപും ഹിലരി ക്ലിന്റണും പ്രതിയോഗികള്‍. ട്രംപ് എന്നൊരു പേര് ആദ്യമായി കേട്ടപ്പോള്‍ എനിക്കൊരു തമാശയാണ് തോന്നിയത്, ആ പേരിന്റെ വ്യത്യസ്തതകൊണ്ട്. അതേസമയം ട്രംപിനെക്കുറിച്ച് എനിക്ക് എന്തൊക്കെയോ പ്രതീക്ഷകളും ഉണ്ടായിരുന്നു. അദ്ദേഹത്തിനാണ് സാധ്യതയെന്ന് ഞാന്‍ മനസിലാക്കിയിരുന്നു. പക്ഷേ ആദ്യത്തെ ഡിബേറ്റ് തുടങ്ങി അല്‍പ്പം കഴിഞ്ഞപ്പോള്‍ തന്നെ മനസിലായി, ഞാന്‍ പ്രതീക്ഷിച്ച ഒരു രീതിയേ അല്ല ട്രംപിന് ഉള്ളതെന്ന്.
എതിരാളിയെ കൊച്ചാക്കി വര്‍ത്തമാനം പറഞ്ഞിട്ട് സന്തോഷിക്കുന്ന ഒരാള്‍. ഹിലരിയോട് ഒട്ടും ബഹുമാനമില്ലാതെ, നിങ്ങള്‍ക്കെന്തറിയാമെന്നും നിങ്ങള്‍ എന്തബദ്ധമാണ് പറയുന്നതെന്നുമൊക്കെയായിരുന്നു ട്രംപിന്റെ പ്രതികരണം. ശരീരഭാഷകളിലൊക്കെ തരംതാണ ഗിമ്മിക്കുകളും അദ്ദേഹം പുലര്‍ത്തിയിരുന്നു.
ആ ഡിബേറ്റ് അമേരിക്കയെക്കുറിച്ചുള്ള എന്റെ ധാരണകളെ തകര്‍ത്തുകളഞ്ഞു. അതേസമയം ആ ഡിബേറ്റില്‍ ഹിലരിയുടെ വ്യക്തിത്വം ശ്രദ്ധേയവുമായിരുന്നു. പിന്നീട് കണ്ട ഡിബറ്റുകളും സമാനമായിരുന്നു. അമേരിക്കക്കാര്‍ എങ്ങനെ ഇത് സഹിക്കുന്നു എന്ന് എനിക്ക് സംശയം തോന്നി.
പ്രതിപക്ഷ ബഹുമാനമില്ലാത്ത ഒരു രാഷ്ട്രീയക്കാരന്‍ എന്നുപറഞ്ഞാല്‍ ട്രംപിന്റെ പേര് നമുക്ക് പറയാം. ഹിലരിയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് യോഗ്യയെന്ന് 100 ശതമാനം എനിക്ക് ഉറപ്പുണ്ടായിരുന്നു. പക്ഷേ ജനവിധി വന്നപ്പോള്‍ ഞാന്‍ ഞെട്ടി. അന്നുണ്ടായ ഞെട്ടല്‍ ഇപ്പോഴും തുടരുകയാണ്. നാല് വര്‍ഷങ്ങളില്‍ പലവിധ വിവാദങ്ങളിലൂടെ കടന്നുപോയതിനുശേഷം അദ്ദേഹം വീണ്ടും സ്ഥാനാര്‍ഥിയായി. മകളോട് പറഞ്ഞ് ഇത്തവണത്തെ ഡിബറ്റുകളുടെ ലിങ്ക് ഒക്കെ വാങ്ങി കണ്ടുനോക്കി.
ഇത്തവണയും അദ്ദേഹത്തിന്റെ സ്വഭാവത്തില്‍ യാതൊരു വ്യത്യാസവുമില്ല. ഇങ്ങേര് ഉറക്കം തൂങ്ങിയായിട്ട് നടക്കുകയാണ് എന്നൊക്കെയാണ് പല വേദികളിലും ബൈഡനെ പുള്ളി വിശേഷിച്ചത്. കൊവിഡ് വന്നപ്പോള്‍ അതൊരു സാധാരണ പനി പോലെയേ ഉള്ളുവെന്നും താന്‍ മാസ്‌ക് ഉപയോഗിക്കില്ലെന്നും കൂടി അദ്ദേഹം പറഞ്ഞു.
രണ്ട് ലക്ഷത്തില്‍ കൂടുതല്‍ ആളുകളാണ് അവിടെ കോവിഡ് മൂലം മരണപ്പെട്ടത്. ഏറ്റവുമൊടുവില്‍ വോട്ടെണ്ണല്‍ അവസാനിക്കുന്നതിനു മുന്‍പെ പുള്ളി സ്വയം പ്രഖ്യാപിക്കുകയും ചെയ്തു, താന്‍ ജയിച്ചുവെന്നും ഇനി എണ്ണേണ്ട കാര്യമില്ലെന്നും.
അമേരിക്ക പോലെ ഒരു രാജ്യത്ത് ഇത് സംഭവിക്കുന്നുവെന്ന് എനിക്ക് അത്ഭുതമുണ്ടാക്കി. രാഷ്ട്രീയ പാര്‍ട്ടികളെക്കാള്‍ വ്യക്തികളുടെ കഴിവിലാണ് എന്റെ വിശ്വാസം.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.