ഡല്‍ഹി: കോവിഡ് എത്തിയത് മുതല്‍ ആരിഫ് ഖാന്‍ ഓട്ടത്തിലായിരുന്നു… കുടുംബം മറന്ന് ആളുകളുടെ ജീവന്‍ രക്ഷിക്കാനും മരിച്ചവരുടെ മൃതദേഹം സംസ്‌കരിക്കാനുമുള്ള നെട്ടോട്ടം…ഒടുവില്‍ മഹാമാരിക്ക് മുന്നില്‍ ആ ആംബുലന്‍സ് ഡ്രൈവര്‍ കീഴടങ്ങി…ഇനി കോവിഡ് രോഗികള്‍ക്കായി ആരിഫ് ഉണ്ടാകില്ല…
മാര്‍ച്ച് മാസം മുതല്‍ നൂറോളം കോവിഡ് രോഗികളും കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം സംസ്‌കാരത്തിന് എത്തിക്കുന്നതിലും വ്യാപൃതനായിരുന്ന ആരിഫ് ഖാന്‍ ശനിയാഴ്ച രാവിലെയാണ് മരിച്ചത്. ഹിന്ദു റാവു ആശുപത്രിയിലായിരുന്നു നാല്‍പത്തിയെട്ടുകാരന്റെ അന്ത്യം.
ഒക്ടോബര്‍ മൂന്നിനാണ് ആരിഫ് ഖാന്‍ കൊവിഡ് ബാധിതനായത്. ഇതിനിടെ 200 ഓളം കോവിഡ് രോഗികളുടെ മൃതദേഹമാണ് ആരിഫ് ഖാന്‍ അന്തിമ സംസ്‌കാരത്തിനായി എത്തിച്ചത്.
കോവിഡ് വ്യാപനം രൂക്ഷമായതോടെ രോഗികളുമായി നിരന്തരം സമ്പര്‍ക്കത്തിലേര്‍പ്പെട്ടു. ഇതോടെ ആരിഫ് ഖാന്‍ വീട്ടിലേക്ക് പോകാതെയായി.ഭാര്യയും മക്കളുമായി ഫോണില്‍ മാത്രം സംസാരമായി.കോവിഡ് ബാധിച്ച് മരിച്ചയാളെ സംസ്‌കരിക്കാന്‍ ബന്ധുക്കള്‍ക്ക് എത്താനാവാത്ത സാഹചര്യത്തില്‍ ആരിഫ് ഖാന്‍ സംസ്‌കാര ചടങ്ങുകള്‍ക്ക് സഹായിയായി പോകാറുണ്ടെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു. 12 മുതല്‍ 14 മണിക്കൂര്‍ വരെയാണ് ഖാന്‍ ജോലി ചെയ്തിരുന്നതെന്ന് ഇവര്‍ ഓര്‍ക്കുന്നു.
വീട്ടുകാരുടെ സുരക്ഷിതത്വം ഉറപ്പാക്കാനായി പിതാവ് കൊവിഡ് വ്യാപനത്തിന് പിന്നാലെ വീട്ടിലേക്ക് വരുന്നത് അപൂര്‍വ്വമായി ആയിരുന്നെന്നാണ് ആരിഫിന്റെ മകന്‍ ആദില്‍ പറയുന്നത്. അദ്ദേഹത്തേക്കുറിച്ചേ ഞങ്ങള്‍ക്ക് ആശങ്കയുണ്ടായിരുന്നുവെന്നും എന്നാല്‍ അദ്ദേഹം കോവിഡിനെ ഭയന്നിരുന്നില്ലെന്നും ഇരുപത്തിരണ്ടുകാരന്‍ പറഞ്ഞു
അവസാനമായി പിതാവിനെ കാണാന്‍ പോലും സാധിച്ചില്ലെന്ന വിഷമം വീട്ടുകാര്‍ മറച്ച് വയ്ക്കുന്നില്ല. ആരിഫിന്റെ സഹപ്രവര്‍ത്തകര്‍ പറയുന്നു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.