India

ചെറുകിട വ്യാപാരം: ആമസോണിന് ആദ്യജയം

ഗള്‍ഫ് ഇന്ത്യന്‍സ്.കോം

ഇന്ത്യയിലെ ചെറുകിട വ്യാപാര മേഖലയുടെ കുത്തക കൈയടക്കുന്നതിനായി അംബാനിയും, ആമസോണും തമ്മിലുള്ള മത്സരത്തില്‍ ആമസോണിന് താല്‍ക്കാലിക നേട്ടം. ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ (ബിഗ് ബസാര്‍) ചെറുകിട വ്യാപാര ശൃംഖല ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ആമസോണും മുകേഷ് അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പും തമ്മിലുള്ള തര്‍ക്കത്തിലെ ആര്‍ബിട്രേഷന്‍ തീരുമാനമാണ് ആമസോണിന് താല്‍ക്കാലികമായി അനുകൂലമായത്. ആര്‍ബിട്രേഷന്റെ അന്തിമ തീരുമാനം വരുന്നതുവരെ ഏറ്റെടുക്കലുമായി ബന്ധപ്പെട്ട എല്ലാ നടപടികളും നിര്‍ത്തിവെക്കാന്‍ ആര്‍ബിട്രേറ്റര്‍ ഉത്തരവായി.

സിംഗപ്പൂര്‍ ഇന്റര്‍നാഷണല്‍ ആര്‍ബിട്രേഷന്‍ സെന്ററിലാണ് പ്രക്രിയ അരങ്ങേറുന്നത്. സിംഗപ്പൂരിലെ മുന്‍ അറ്റോര്‍ണി ജനറല്‍ ആയ വി.കെ. രാജയുടെ ഏകാംഗ ആര്‍ബിട്രേഷന്‍ ബഞ്ചാണ് ഞായറാഴ്ച ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചതെന്ന് വാര്‍ത്ത ഏജന്‍സിയായ പിടിഐ റിപോര്‍ട്ടു ചെയ്യുന്നു. ആമസോണിന്റെ വക്താവ് ഇക്കാര്യം സമ്മതിച്ചതായി റിപോര്‍ടു ചുണ്ടിക്കാട്ടി. ‘അടിയന്തര ആര്‍ബിട്രേറ്ററുടെ തീരുമാനം ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. ഞങ്ങള്‍ ആവശ്യപ്പെട്ട എല്ലാ ആശ്വാസങ്ങളും അനുവദിച്ച ഈ തീരുമാനത്തോട് ഞങ്ങള്‍ കടപ്പെട്ടിരിക്കുന്നു’. മുകേഷ് അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പിന്റെ അധീനതയിലുള്ള റിലയന്‍സ് റീട്ടൈല്‍ വെഞ്ചേര്‍സ് ലിമിറ്റഡ് (ആര്‍ആര്‍വിഎല്‍) എന്ന സ്ഥാപനം 24,713 കോടി രൂപക്കാണ് ചെറുകിട വ്യാപാര മേഖലയിലെ ഫ്യൂച്ചേര്‍സ് ഗ്രൂപ്പിന്റെ കച്ചവടം മുഴുവന്‍ ഏറ്റെടുത്തത്. ഏറ്റെടുക്കലമായി ബന്ധപ്പെട്ട നടപടികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുമെന്ന് ആര്‍ആര്‍വിഎല്‍-ന്റെ വക്താവ് അറിയിച്ചു. നിയമാനുസൃതമായ ഏറ്റെടുക്കല്‍ നടപടികളും, തങ്ങളുടെ സ്ഥാപനത്തിന്റെ അവകാശങ്ങള്‍ നിയമപരമായി സ്ഥാപിക്കുന്നതിനും ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്നും വക്താവ് പറഞ്ഞു.

ആമസോണും, റിലയന്‍സും തങ്ങളുടെ വാദങ്ങള്‍ ഒക്ടോബര്‍ 16-ാം തീയതിയോടെ അടിയന്തര ആര്‍ബിട്രേറ്ററുടെ മുമ്പില്‍ സമര്‍പ്പിച്ചിരുന്നു. അടിയന്തരമായി വാദങ്ങള്‍ കേട്ട ശേഷം തിങ്കളാഴ്ചയോടെ വിധി പറയുമെന്നു രാജയും അഭിപ്രായപ്പെട്ടിരുന്നു. ഇക്കഴിഞ്ഞ ആഗസ്റ്റിലാണ് കിഷോര്‍ ബിയാനിയുടെ ഉടമസ്ഥതയിലുള്ള ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ ചെറുകിട-മൊത്ത വ്യാപാര ശൃംഖലകള്‍ മുഴവന്‍ റിലയന്‍സ് ഏറ്റെടുക്കുന്നതോടെയാണ് ആമസോണും, അംബാനിയും മുഖാമുഖം ഏറ്റുമുട്ടുന്ന രംഗമായി വ്യാപാര മേഖല മാറിയത്. ഇന്ത്യയിലെ റീടൈല്‍ മേഖലയില്‍ വഴിത്തിരിവിന് നിമിത്തമാകുമെന്ന് വിലയിരുത്തപ്പെടുന്ന ഈ കൈമാറ്റം ആര്‍ബിട്രേറ്ററുടെ തീരുമാനത്തോടെ അനിശ്ചിതത്വത്തിലായി. ആര്‍ബിട്രേഷന്‍ പ്രക്രിയ അവസാനിക്കുന്നതിന് ഇനി കുറഞ്ഞത് മൂന്നു മാസമെങ്കിലും കഴിയുമെന്നു കരുതപ്പെടുന്നു. ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെയും, ആമസോണിന്റെയും ഒരോ പ്രതിനിധികളും ഒരു നിഷ്പക്ഷ പ്രതിനിധിയും ചേര്‍ന്ന മൂന്നംഗ ആര്‍ബിട്രേഷന്‍ ബഞ്ച് 90-ദിവസത്തിനകം അന്തിമ തീരുമാനം പ്രഖ്യാപിക്കുമെന്നാണ് ഇപ്പോള്‍ കണക്കാക്കുന്നത്.

2019-ല്‍ ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ ഫ്യൂച്ചര്‍ കൂപ്പണ്‍സ് എന്ന സ്ഥാപനത്തില്‍ ആമസോണ്‍ 1,430 കോടി രൂപ നിക്ഷേപിച്ചിരുന്നു. പ്രസ്തുത നിക്ഷേപവുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ പ്രകാരം ഫ്യൂച്ചര്‍ ഗ്രൂപ്പ് മറ്റാര്‍ക്കെങ്കിലും കച്ചവടം കൈമാറ്റം ചെയ്യുന്ന പക്ഷം അക്കാര്യം മുന്‍കൂട്ടി തങ്ങളെ അറിയിക്കുവാന്‍ ബാധ്യതയുണ്ടെന്നായിരുന്നു ആമസോണിന്റെ വാദം. ഹരീഷ് സാല്‍വെ റിലയന്‍സിനും, സിദ്ധാര്‍ദ്ധ് സിംഗ് ഫ്യൂച്ചര്‍ ഗ്രൂപ്പു സ്ഥാപനങ്ങള്‍ക്കും, ഗോപാല്‍ സുബ്രമണ്യം ആമസോണിനു വേണ്ടിയും ഹാജരായി. 2018-ലെ കണക്കു പ്രകാരം 950 ബില്യണ്‍ ഡോളര്‍ (1 ബില്യണ്‍ = 100 കോടി) മൂല്യമുളള ഇന്ത്യന്‍ ചെറുകിട വ്യാപാര മേഖലയില്‍ ആധിപത്യം ഉറപ്പിക്കാനുള്ള മത്സരമാണ് ഈ തര്‍ക്കത്തിന്റെ പിന്നിലുള്ളതെന്നു വിലയരുത്തപ്പെടുന്നു. 2020-ഓടെ ഇന്ത്യയിലെ ചെറുകിട വ്യാപര മേഖല 1.1 ട്രില്യണ്‍ ഡോളര്‍ എത്തുമെന്നാണ് ചില വിലയിരുത്തലുകള്‍. ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ റീടൈല്‍ ബ്രാന്‍ഡായ ബിഗ് ബസാറിന്റെ രാജ്യവ്യാപകമായ ശൃംഖലയും, മൊബൈല്‍ ഫോണ്‍ രംഗത്ത് ജിയോയുടെ ഒന്നാം സ്ഥാനവും ചേരുമ്പോള്‍ ചെറുകിട വ്യാപാര മേഖലയില്‍ അധീശത്വം ഉറപ്പിക്കുന്നതിന് അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പിന് കഴിയുമെന്നാണ് വിലയിരുത്തലുകള്‍. അതിന് തടയിടുന്നതിനാണ് ആമസോണിന്റെ ശ്രമം. വോള്‍മാര്‍ട്ട് എന്ന മറ്റൊരു ആഗോള ഭീമന്റെ നിയന്ത്രണത്തിലുള്ള ഫ്ളിപ്കാര്‍ടും ഇന്ത്യന്‍ ചെറുകിട വിപണിയില്‍ ആധിപത്യം ഉറപ്പിക്കുന്നതിനുള്ള തിരക്കിലാണ്.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

3 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

3 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

3 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

3 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

3 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

3 months ago

This website uses cookies.