ഹത്രാസിലെ ക്രൂരപ്പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ കൊല്ലപ്പെട്ട സംഭവത്തില്‍ ഉത്തരവാദി നിശബ്ദത പാലിക്കുന്നവരാണെന്ന് നടി അമല പോള്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം യോഗിയെ പിന്തുണച്ചുകൊണ്ടുള്ള കുറിപ്പ് പോസ്റ്റ് ചെയ്തത്.
‘അവളെ ബലാത്സംഗം ചെയ്തു.. അവളെ കൊന്നു..അവളെ ചുട്ട് ചാരമാക്കി..ആരാണിത് ചെയ്തത്? ജാതിവ്യവസ്ഥയല്ല, യുപി പോലീസോ യോഗി ആദിത്യനാഥോ അല്ല..നമുക്കിടയില്‍ നിശബ്ദത പാലിക്കുന്നത് ആരാണോ..അവരാണ് ഇത് ചെയ്തത്’- അമല കുറിച്ചു.
കേസ് അട്ടിമറിക്കാനുള്ള പോലീസിന്റെ ശ്രമങ്ങള്‍ക്കെതിരെ പ്രതിഷേധം അലയടിക്കുമ്പോഴാണ് പോലീസിനെയും യുപി സര്‍ക്കാരിനെയും പിന്തുണച്ച് അമല രംഗപ്രവേശം. നടിക്കെതിരെ കടുത്ത വിമര്‍ശനമാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്നത്. ബിജെപി അനുകൂല പ്രൊഫൈലുകളില്‍ നിന്ന് വരുന്ന പോസ്റ്റുകള്‍ക്ക് സമാനമാണ് അമലയുടെ കുറിപ്പെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.
കൂട്ട ബലാത്സംഗത്തിനിരയായി മരിച്ച ദളിത് പെണ്‍കുട്ടിയുടെ മൃതദേഹം കുടുംബത്തെ പോലും കാണിക്കാതെയാണ് പൊലീസ് സംസ്‌കരിച്ചത്. പെണ്‍കുട്ടിയുടെ കുടുംബത്തെയും ബന്ധുക്കളെയും വീടിനകത്ത് പൂട്ടിയിട്ട് പുലര്‍ച്ചെ രണ്ടരയ്ക്ക് പൊലീസ് രഹസ്യമായി മൃതദേഹം സംസ്‌കരിക്കുകയായിരുന്നു. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ ഹത്രാസിലേക്ക് യാത്ര ചെയ്യുന്നതിനിടയിയില്‍ രാഹുല്‍ ഗാന്ധിയെ പൊലീസ് കയ്യേറ്റം ചെയ്തിരുന്നു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.