ഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന സംസ്ഥാനങ്ങളില്‍ ഭീകരാക്രമണത്തിന് അല്‍ഖ്വയ്ദ പദ്ധതിയെന്ന് റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച രഹസ്യാന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ട് ഈ മാസം 5ാം തീയതി കേന്ദ്രസര്‍ക്കാരിന് കൈമാറി. അല്‍ഖ്വയ്ദയ്ക്ക് വേണ്ടി വിദേശ സഹായത്തോടെ പ്രാദേശികമായി ആളുകളെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ നടന്നതായാണ് റിപ്പോര്‍ട്ട്.
പശ്ചിമ ബംഗാളില്‍ നിന്നും കേരളത്തില്‍ നിന്നും പതിനൊന്നോളം ഭീകരവാദികളെ കഴിഞ്ഞ മാസം എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്യ്തതില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് അല്‍ഖ്വയ്ദയുടെ ലക്ഷ്യം വ്യക്തമായത്. പ്രധാനപ്പെട്ട രാഷ്ട്രീയ നേതാക്കളെ ലക്ഷ്യമിട്ട് ഭീകരാക്രമങ്ങള്‍ സംഘടിപ്പിക്കാനാണ് അല്‍ഖ്വയ്ദ പദ്ധതി.
ഏറ്റവും കൂടുതല്‍ ഭീകരാക്രമണ സാധ്യത ബംഗാളിലാണെന്നാണ് റിപ്പോര്‍ട്ട്. ബംഗാളിലെ എതാണ്ട് എല്ലാ പ്രധാന നേതാക്കളും അല്‍ഖ്വയ്ദയുടെ ലക്ഷ്യത്തിലുണ്ടെന്ന് റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നു. പ്രാദേശികമായി ആളുകളെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ക്ക് കേരളത്തിലടക്കം അല്‍ ഖ്വയ്ദയ്ക്ക് വിദേശ സഹായം ലഭിക്കുന്നുണ്ടെന്നും ഐബി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കേരളം, പശ്ചിമ ബംഗാള്‍, അസം, തമിഴ്നാട് സംസ്ഥാനങ്ങളിലാണ് ഇനി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനുള്ളത്. ഏപ്രില്‍ മെയ് മാസത്തിലായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.