ആലപ്പുഴയിലെ പ്രധാന കനാലുകളുടെയെല്ലാം ശുചീകരണം പൂർത്തിയായി. വാടക്കനാൽ, കമേഴ്സ്യൽ കനാൽ, ഈസ്റ്റ് ജംഗ്ഷൻ കനാൽ, വെസ്റ്റ് ജംഗ്ഷൻ കനാൽ, ഉപ്പൂറ്റി കനാൽ, കൊട്ടാരംതോട്, മുറിഞ്ഞപുഴ കനാൽ, അമ്പലപ്പുഴ കനാൽ, എ.എസ് കനാൽ എന്നിങ്ങനെ 9 മെയിൻ കനാലുകളാണ് വൃത്തിയാക്കിയത്. മൊത്തം 24212 മീറ്റർ നീളം വരും. 24 കിലോമീറ്റർ. 40കൾക്കുശേഷം ആദ്യമായിട്ടായിരിക്കും ചെളിവാരി തോട് വൃത്തിയാക്കുന്നത്. സൈഡ് കെട്ടലുകളും തോട്ടിൻകരയുടെ സൗന്ദര്യവൽക്കരണവും പലവട്ടം നടത്തിയിട്ടുണ്ട്. കനാൽ ദുർഗന്ധപൂരിതമായിരിക്കുമ്പോൾ സൗന്ദര്യവൽക്കരണംകൊണ്ട് എന്തുകാര്യമെന്ന് തോമസ് ഐസക്ക് ചോദിക്കുന്നു.
തോട് വൃത്തിയാക്കുന്നതിനു കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് പണം നീക്കിവച്ചതാണ്. നടപ്പാക്കാൻ തുടങ്ങിയത് കഴിഞ്ഞ സർക്കാരിന്റെ അവസാന കാലത്താണ്. അത് വലിയൊരു തട്ടിപ്പ് പരിപാടിയായി മാറി. ചെളിയെ അരിച്ചുമാറ്റി മണലൂറ്റുന്ന പദ്ധതി. പ്രതിഷേധത്തിൽ പദ്ധതിയും മുടങ്ങി. ഈ അനുഭവംകൊണ്ട് കായൽ പ്രദേശത്തൊഴികെ ബാക്കി മുഴുവൻ കനാലുകളും ബണ്ട് കെട്ടി ചെളി വാരുന്നതിനാണ് ഇത്തവണ ടെണ്ടർ വിളിച്ചത്. ഏതാണ്ട് 40 കോടി രൂപ കിഫ്ബിയിൽ നിന്നും ഇതിനായി ചെലവഴിച്ചിട്ടുണ്ട്. 2.62 ലക്ഷം ക്യുബിക് മീറ്റർ ചെളിയാണ് വാരി മാറ്റിയത്. 15434 ലോഡ് വരുമിത്.
എന്നാൽ എല്ലായിടത്തും സൈഡ് കെട്ടുന്നതിന് പണം വകയിരുത്തിയിരുന്നില്ല. അത് ആവശ്യം വരില്ലെന്നാണ് കരുതിയിരുന്നത്. പക്ഷെ, വെള്ളം വറ്റിച്ച് ചെളി വാരിത്തുടങ്ങിയപ്പോൾ പലയിടത്തും സൈഡ് ഇടിഞ്ഞു. 4950 മീറ്റർ കല്ലുകൊണ്ടോ സ്ലാബ് & പൈൽ വിദ്യകൊണ്ടോ പാർശ്വഭിത്തികൾ ബലപ്പെടുത്തിയിട്ടുണ്ട്. ബാക്കി രണ്ടാംഘട്ട പ്രവർത്തനത്തിലേയ്ക്ക് നീക്കിവച്ചിട്ടുണ്ട്.
തോടുകളുടെ ഓരത്തുകൂടി കായലുവരെ സൈക്കിൾ ട്രാക്കും നടപ്പാതയും നിർമ്മിക്കുന്നതിന് കിഫ്ബിയിൽ നിന്നും പരീക്ഷണാടിസ്ഥാനത്തിൽ പണം അനുവദിച്ചിട്ടുണ്ട്. അതിന്റെ നിർമ്മാണം ആരംഭിക്കാൻ പോകുന്നേയുള്ളൂ. അപ്പോഴേയ്ക്കും സിറ്റി റോഡ് ഇംപ്രൂവ്മെന്റിൽ കനാൽ റോഡുകളുടെ ഡിസൈൻ തയ്യാറാകും. ഇതുമായി ബന്ധപ്പെടുത്തി നടപ്പാതയ്ക്കും സൈക്കിൾ ട്രാക്കിനും അവസാനരൂപം നൽകും. അതിനുശേഷമാണ് തോട്ടിൻകരയിൽ ജെട്ടികളും സൗന്ദര്യവൽക്കരണവും നടത്തുക.
ഒന്നാംഘട്ടത്തിൽ ഏറ്റെടുത്ത പ്രവൃത്തികളിൽ എ.എസ് കനാലിലെ മണ്ണ് ബണ്ടുകൾ പാലങ്ങളായി പുതുക്കിപ്പണിയുന്ന പ്രവൃത്തികൾ ഇനിയും പൂർത്തീകരിക്കാനുണ്ട്. രണ്ട് ചെറുതോടുകൾകൂടി ഏറ്റെടുക്കുകയുണ്ടായി. കാവിത്തോട്, ഷഡാമണിത്തോട് എന്നിവയുടെ പ്രവർത്തനം നടന്നുകൊണ്ടിരിക്കുകയാണ്. ഇവയൊഴികെയുള്ളതിന്റെ ഉദ്ഘാടനമാണ് നടക്കുന്നത്.
മറ്റൊരു പ്രധാന പ്രഖ്യാപനംകൂടി മെയിൻ കനാലുകളുടെ പുനരുദ്ധാരണം പൂർത്തീകരിക്കുന്നതിനോടൊപ്പം നടക്കും. ഇപ്പോൾ കനാലിന്റെ പരിപാലനത്തിനുവേണ്ടി രൂപീകരിച്ചിട്ടുള്ളത് കനാൽ മാനേജ്മെന്റ് കമ്മിറ്റിയാണ്. ഇതിന്റെ ചെയർമാൻ ടൂറിസം സെക്രട്ടറിയാണ്. ഇത്തരത്തിലുള്ള സംവിധാനം വേണ്ടത്ര ഫലപ്രദമല്ല എന്നാണ് അനുഭവം. അതുകൊണ്ട് കനാലുകളുടെ പരിപാലനവും മെയിന്റനൻസും മുസിരിസ് പൈതൃക കമ്പനിയെ ഏൽപ്പിക്കുന്നതിനാണ് തീരുമാനം. കൊടുങ്ങല്ലൂർ മുസിരിസ് പൈതൃക പദ്ധതിയിലെന്നപോലെ ആലപ്പുഴ പൈതൃക പദ്ധതിയുടെയും മേൽനോട്ട ചുമതല മുസിരിസ് പൈതൃക കമ്പനിക്കാണ്. ഈ കമ്പനി ടൂറിസം ഡിപ്പാർട്ട്മെൻ്റിൻ്റെ കീഴിലാണ്. മുസിരിസ് കമ്പനിക്ക് കൈമാറും മുമ്പ് കനാൽ കരകൾ പൂർണ്ണമായും ഒറ്റത്തവണ വൃത്തിയാക്കാനുള്ള ഒരു പദ്ധതി നിലവിലുള്ള കനാൽ മാനേജ്മെൻ്റ് കമ്മിറ്റി ഏറ്റെടുത്തിട്ടുണ്ട്. നവംബർ 3 ആകുമ്പോഴേയ്ക്കും വീണുകിടക്കുന്ന മരങ്ങൾ, കനാൽ കരയിലുള്ള കുറ്റിച്ചെടികൾ, കോരിയിട്ടിരിക്കുന്ന മാലിന്യങ്ങൾ എന്നിവയെല്ലാം നീക്കം ചെയ്യും.
ഇറിഗേഷൻ വകുപ്പിനു കീഴിലുള്ള കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്പ്മെന്റ് കോർപ്പറേഷനാണ് കനാൽ ശുചീകരണത്തിന്റെ ചുമതല. മുമ്പ് ഇറിഗേഷൻ എക്സിക്യുട്ടീവ് എഞ്ചിനീയറെന്ന നിലയിലും ഇപ്പോൾ കിഡ്കിന്റെ ഡെപ്യുട്ടി ജനറൽ മാനേജരെന്ന നിലയിലും ശ്രീ. ഹരൻ ബാബു ഈ പദ്ധതി ആവിഷ്കരിക്കുന്നതിനും നടപ്പാക്കുന്നതിനും സ്തുത്യർഹമായ പങ്കുവഹിച്ചിട്ടുണ്ട്.
നവംബർ 3 ന് ഉച്ചകഴിഞ്ഞ് ആലപ്പുഴ പൈതൃക പദ്ധതിയുടെ 12 പ്രവർത്തന പൂർത്തീകരണ / നിർമ്മാണ ഉദ്ഘാടന ചടങ്ങുകളിൽ എന്റെ ഫേസ്ബുക്ക് ലൈവിലൂടെ പങ്കാളിയാകാൻ നിങ്ങളെ ഓരോരുത്തരെയും ക്ഷണിക്കുന്നു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.