Kerala

ആരോഗ്യമന്ത്രിക്ക് ആദരമര്‍പ്പിച്ച് ഡോക്ടര്‍ ഐശ്വര്യയുടെ ‘ടീച്ചറമ്മ’

 

ആരോഗ്യമന്ത്രി കെ.കെ ശൈലജയെ ആദരിച്ചുകൊണ്ടുള്ള മുംബൈയിലെ പ്രശസ്ത നര്‍ത്തകി ഡോക്ടര്‍ ഐശ്വര്യയുടെ ‘ടീച്ചറമ്മ’ എന്ന നൃത്താവിഷ്‌കാരം വൈറലാകുന്നു. ഉള്‍ട്ട, ഉരിയാട്ട് എന്ന സിനിമകള്‍ക്ക് സംഗീതം നിര്‍വഹിച്ച സുദര്‍ശന്‍ പയ്യന്നൂര്‍ ആണ്. ഈ ഗാനവും ചിട്ടപ്പെടുത്തിയത്. പ്രേമന്‍ ഇല്ലത്തിന്റെ വരികള്‍ പാടി മനോഹരമാക്കിയത് ഗായകന്‍ കലേഷ് ആണ്. ഗീരീഷ് അയ്യര്‍, വിഷ്ണു നായര്‍ എന്നിവരാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. മുംബൈ മലയാളം മിഷന്‍ ഡയറക്ടര്‍ പ്രൊഫ സുജ സൂസണ്‍ ജോര്‍ജ് ആണ് വീഡിയോ ആല്‍ബം പ്രകാശനം ചെയ്തത്.

മുംബൈ മഹാത്മാഗാന്ധി മെഡിക്കല്‍ കോളെജില്‍ നിന്നും എംബിബിഎസ് പൂര്‍ത്തിയാക്കിയ ഡോക്ടര്‍ ഐശ്വര്യ, മുംബൈ ഫോര്‍ട്ടിസ് ഹോസ്പിറ്റലില്‍ ആര്‍എംഒ ആയി സേവനം ചെയ്യുകയാണ്. ഐശ്വര്യ പ്രേമന്റെ കോവിഡ് കാലത്തെ മൂന്നാമത്തെ ദൃശ്യാവിഷ്‌കാരമാണ് ‘ടീച്ചറമ്മ’. കോവിഡ് കാലാനന്തര ലോകത്തെക്കുറിച്ചും കേരള ചരിത്രത്തിലെ മിന്നും സ്ത്രീരത്‌നങ്ങളെക്കുറിച്ചും ചെയ്ത ആല്‍ബങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

 

കഴിഞ്ഞ വര്‍ഷത്തെ ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയുടെ ‘അഭിനവ് കലാവന്ത് പുരസ്‌കാരം, മുബൈ ട്രൂ ഇന്ത്യന്‍ സൊസൈറ്റിയുടെ ‘സുകുമാരി പുരസ്‌കാരം, കനകചിലങ്ക പുരസ്‌കാരം, മെഡിക്കല്‍ ഫെസ്റ്റ് മുംബൈയുടെ ബെസ്റ്റ് ആക്ട്രസ് പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

അഞ്ചാം വയസ്സ് മുതല്‍ നൃത്തം അഭ്യസിച്ചിരുന്ന ഡോക്ടര്‍ ഭരതനാട്യത്തില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കരസ്ഥമാക്കിയിട്ടുണ്ട്. പ്രൊഫഷനോടൊപ്പം നൃത്തം ഒരു പാഷനായി കൊണ്ടുനടക്കുന്ന ഐശ്വര്യ പുരോഗമന ചിന്താഗതികളുടെ സഹയാത്രിക കൂടിയാണ്.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.