Kerala

സ്വപ്‌ന വീഥിയില്‍ ആലപ്പുഴ; ബൈപ്പാസ് ഇന്ന് നാടിന് സമര്‍പ്പിക്കും

 

ആലപ്പുഴ: അരനൂറ്റാണ്ടോളം നീണ്ട കാത്തിരിപ്പിനൊടുവില്‍ ആലപ്പുഴ ബൈപ്പാസ് ഇന്ന് തുറക്കും. കേരളാ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയും ചേര്‍ന്ന് ബൈപ്പാസ് ഉദ്ഘാടനം ചെയ്യും. ബൈപ്പാസ് തുറക്കുന്നതോടെ ആലപ്പുഴ നഗരത്തിലൂടെയുള്ള യാത്രാ ദുരിതത്തിന് പരിഹാരമാകും.

ബീച്ചിന് മുകളിലൂടെ പോകുന്ന കേരളത്തിലെ ആദ്യ മേല്‍പ്പാലം എന്നതാണ് ആലപ്പുഴ ബൈപ്പാസിന്റെ പ്രധാന ആകര്‍ഷണം. 6.8 കിലോമീറ്ററാണ് ബൈപ്പാസിന്റെ ദൂരം. ഇതില്‍ 3.2 കിലോമീറ്റര്‍ ബീച്ചിന് മുകളിലൂടയുള്ള മേല്‍പ്പാലമാണ്. കൊല്ലം ഭാഗത്ത് നിന്ന് വരുമ്പോള്‍ കളര്‍കോട് നിന്നാണ് ബൈപ്പാസിന്റെ തുടക്കം.

എറണാകുളം ഭാഗത്ത് നിന്ന് വരുമ്പോള്‍ കൊമ്മാടിയില്‍ നിന്നും ബൈപ്പാസില്‍ കയറാം. ബീച്ചിന്റെ സൗന്ദര്യം ആസ്വദിച്ച് യാത്ര ചെയ്യാം. രാത്രികാല കാഴ്ചകളും മനോഹരമാണ്. നിലവില്‍ രണ്ട് വരിയാണ് ബൈപ്പാസ്. ദേശീയപാതയുടെ ഭാഗമായതിനാല്‍ ആറുവരിയായി മാറണം.

ആലപ്പുഴ നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനായി 1969-ല്‍ അന്നത്തെ പൊതുമരാമത്ത് മന്ത്രി ടി.കെ ദിവാകരനാണ് ബൈപ്പാസ് എന്ന ആശയം മുന്നോട്ട് വച്ചത്. മൂന്ന് പതിറ്റാണ്ടിന് ശേഷം 1990 ഡിസംബറിലായിരുന്നു ആദ്യ നിര്‍മാണോദ്ഘാടനം. 2001-ല്‍ ഒന്നാംഘട്ട പൂര്‍ത്തിയായി.

2004-ല്‍ രണ്ടാംഘട്ട നിര്‍മാണം തുടങ്ങിയെങ്കിലും സ്ഥലമേറ്റെടുപ്പിന് ഒപ്പം റെയില്‍വേ മേല്‍പ്പാലങ്ങളുടെ പേരിലും വര്‍ഷങ്ങളോളം നിര്‍മാണം വൈകി. ഇതോടൊപ്പം കടല്‍മണ്ണ് ശേഖരിച്ചുള്ള റോഡ് നിര്‍മാണത്തില്‍ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പും തടസം നിന്നു.

2006-ല്‍ പൊതുമരാമത്ത് മന്ത്രിയായിരുന്ന എം.കെ മുനീറാണ് ബീച്ചിലൂടെ മേല്‍പ്പാലം എന്ന ആശയം പ്രഖ്യാപിച്ചത്. എന്നാല്‍ റെയില്‍വേ മേല്‍പ്പാലം, ഫ്‌ലൈ ഓവര്‍ എന്നിവയുടെ പേരില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തര്‍ക്കം തുടര്‍ന്നു.

ഒടുവില്‍ 2009 ല്‍ കൊല്ലം, ആലപ്പുഴ ബൈപ്പാസുകള്‍ ഉടന്‍ പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം വന്നു. തുടര്‍ന്ന് 2012 ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത സംരഭമായി ബൈപ്പാസ് പൂര്‍ത്തിയാക്കുമെന്ന് പ്രഖ്യാപിച്ചു.

2015 ല്‍ 344 കോടി രൂപ ചെലവില്‍ പുതിയ എസ്റ്റിമേറ്റ് വന്നു. ഏപ്രില്‍ 10 ന് വീണ്ടും നിര്‍മാണോദ്ഘാടനം. 2016 ല്‍ മേല്‍പ്പാലത്തിനായി ബീച്ചിനോട് ചേര്‍ന്ന് കൂറ്റന്‍ തൂണുകള്‍ ഉയര്‍ന്നു. അപ്പോഴും കുതിരപ്പന്തിയിലെയും മാളിമുക്കിലെയും റെയില്‍വേ മേല്‍പ്പാലങ്ങളുടെ നിര്‍മാണം തുടങ്ങിയിരുന്നില്ല.

പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോഴും പൊതുമരാമത്ത് വകുപ്പ് കൂടുതല്‍ സമയം ചെലവഴിച്ചത്, റെയില്‍വേയുമായുള്ള തര്‍ക്കം പരിഹരിക്കാനായിരുന്നു. 2020 ജൂണ്‍ മാസത്തോടെ റെയില്‍വേ മേല്‍പ്പാലങ്ങള്‍ പൂര്‍ത്തിയാക്കി. പിന്നെ അതിവേഗത്തില്‍ ടാറിംഗും നവീകരണ ജോലികളും തീര്‍ക്കുകയായിരുന്നു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.