അബുദാബി: ആഗോള തലത്തില്‍ സ്വാധീനം ചെലുത്തിയ നൂറ് വനിതകളുടെ പട്ടികയില്‍ യുഎഇ സാങ്കേതിക വകുപ്പ് മന്ത്രിയും ബഹിരാകാശ പദ്ധതിയുടെ മേല്‍നോട്ടക്കാരിയുമായ സാറ ബിന്‍ത് യൂസുഫ് അല്‍ അമീറി. യുഎഇ ബഹിരാകാശ ഏജന്‍സിയുടെ അധ്യക്ഷ കൂടിയാണ് മുപ്പത്തി മൂന്നുകാരിയായ ഇവര്‍.
ജൂലൈയില്‍ യുഎഇ വിക്ഷേപിച്ച ബഹിരാകാശ ദൗത്യമായ അല്‍ അമലിന്റെ പിന്നണിയില്‍ ഇവര്‍ സജീവമായി പ്രവര്‍ത്തിച്ചു. കമ്പ്യൂട്ടര്‍ എഞ്ചിനീയറായി തൊഴില്‍ ജീവിതം തുടങ്ങിയ സാറ പിന്നീട് ബഹിരാകാശ ഗവേഷണത്തിലേക്ക് ചുവടു മാറുകയായിരുന്നു.
സാറയുടെ നേട്ടത്തെ യുഎഇ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അഭിനന്ദിച്ചു. അവരെ സംബന്ധിച്ച് അസാധ്യമായി ഒന്നുമില്ല എന്ന് തെളിയിക്കുന്നതാണ് ഈ നേട്ടമെന്നും അദ്ദേഹം പറഞ്ഞു. ഫിന്‍ലന്‍ഡ് ഭരണാധികാരി സന്ന മാരിന്‍, ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയുടെ കോവിഡ് വാക്സിന് നേതൃത്വം നല്‍കുന്ന സാറ ഗില്‍ബര്‍ട്ട് തുടങ്ങിയവരാണ് പട്ടികയിലെ മറ്റു പ്രമുഖര്‍.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.