ഹെല്‍മറ്റ് വെയ്ക്കാതെ പോലീസിന് മുന്നില്‍ പെട്ടാല്‍ ഫൈന്‍ ഉറപ്പാണ്. എന്നാല്‍ ഇവിടെ അജു എന്നയാള്‍ക്ക് ലഭിച്ചത് വിചിത്രമായ ശിക്ഷയാണ്. പിഴയടക്കാന്‍ കാശില്ലെന്ന് പറഞ്ഞ അജുവിനോട് രണ്ട് പാവപ്പെട്ട കുടുംബങ്ങളെ സഹായിക്കാനാകുമോ എന്നാണ് സിപിഒ സായൂജും സുധീപും ചോദിച്ചത്. അഞ്ച് കിലോ വീതം അരി വാങ്ങി രണ്ട് കുടുംബങ്ങള്‍ക്കും അജു നേരിട്ട് നല്‍കി. ആദ്യമായി ഇത്ര സന്തോഷത്തോടെ പിഴയടച്ച സംഭവം ഫെയ്‌സ്ബുക്കില്‍ കുറിച്ചതോടെയാണ് കേരളപോലീസിലെ രണ്ട് നന്മമനസ്സുകളെ പുറംലോകം അറിഞ്ഞത്. രണ്ടുപേര്‍ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോ സഹിതമാണ് അജു കുറിപ്പ് പങ്കുവെച്ചത്.
ഈ മനോഹരമായ കുറിപ്പ് നടന്‍ അജു വര്‍ഗീസും ഏറ്റെടുത്തതോടെ സംഭവം വൈറലായി. പോലീസുകാരെ പ്രശംസിച്ച് നിരവധിപ്പേരാണ് രംഗത്തെത്തുന്നത്.
അജു വര്‍ഗീസ് പങ്കുവെച്ച ഫെയ്‌സ്ബുക്ക് പോസ്റ്റ്:
‘ചിലത് കണ്ടാല്‍ ഇങ്ങനെ എഴുതാതെ..ഇരിക്കാന്‍ കഴിയില്ല… രാവിലെ ജോലിക്ക് പോയി..പെട്ടെന്ന് ഒരു അത്യാവശ്യത്തിനു വേണ്ടി.. പുറത്തേക്കിറങ്ങി. ഇറങ്ങി കഴിഞ്ഞപ്പോഴാണ് ഓര്‍ത്തത് ഹെല്‍മെറ്റ് എടുത്തില്ല..അടുത്ത സ്ഥലത്തേക്കല്ലേ…എന്ന് കരുതി… യാത്ര തുടര്‍ന്നു…വണ്ടി ഓടിച്ചുകൊണ്ടിരിക്കുമ്പോള്‍ മറ്റൊരു ഗുരുതരമായ നിയമ ലംഘനവും എന്റെ ഭാഗത്തു നിന്നും ഉണ്ടായി..
പെട്ടെന്ന്.. മുന്നില്‍ ദേ നുമ്മടെ സ്വന്തം…ട്രാഫിക്ക് പൊലീസിന്റെ വണ്ടി…എന്നെ കണ്ടു എന്ന് ഉറപ്പിച്ച സ്ഥിതിക്ക്… വേറെ വഴിയില്ല…. അടുത്തേക്ക് വിളിച്ചു..വളരെ മാന്യമായ രീതിയില്‍ എന്താ…പേര്…എവിടാ.. വീട്…എന്തുചെയുന്നു….എല്ലാറ്റിനും കൂടി ഒറ്റ വാക്കില്‍ ഉത്തരം….ഫൈന്‍ എഴുതാന്‍ ഉള്ള ബുക്ക് എടുത്തു….എന്റെ കണ്ണിന്റെ മുന്നിലൂടെ….ആയിരത്തിന്റെയും….അഞ്ഞൂറിന്റെയും….നക്ഷത്രങ്ങള്‍… മിന്നി മറഞ്ഞു…പിഴ അടക്കാന്‍ കാശില്ലാത്ത സ്ഥിതിക്ക്…പറഞ്ഞു..സര്‍..ചെയ്തത്..ഗുരുതരമായ..തെറ്റ് തന്നെ ആണ്..പക്ഷെ ഫൈന്‍ അടക്കാന്‍..ഇപ്പോ കാശില്ല…എഴുതി തന്നോളൂ…അദ്ദേഹം എന്റെ മുഖത്തേക്.. നോക്കി..ഒരു ചോദ്യം….പിന്നെ നിനക്ക് എന്ത് ചെയ്യാന്‍ പറ്റും…?ഒന്നും മിണ്ടാതെ നിന്ന എന്നോട് അടുത്ത ചോദ്യം…പാവപ്പെട്ട രണ്ട് കുടുബങ്ങളെ സഹായിക്കാന്‍ പറ്റുമോ…ഒന്ന് ഞെട്ടി പോയി ഞാന്‍….ചെയ്യാം സര്‍ എന്ന് പറഞ്ഞു…ഒകെ എന്നാല്‍ എന്റെ പുറകെ വാ..എന്ന് പറഞ്ഞു…പിന്നാലെ…ഞാന്‍ പുറകെ..പോയി…അടുത്തുള്ള കടയില്‍ കയറി…5 kg വീതം ഉള്ള രണ്ട് പാക്കറ്റ്..അരി എന്നോട് വാങ്ങാന്‍ പറഞ്ഞു..പരിപൂര്‍ണ സമ്മതത്തോടെ… അത് ഞാന്‍ വാങ്ങി….എന്നോട് പുറകെ വരാന്‍ പറഞ്ഞു…അത് അര്‍ഹത ഉള്ള ആളെ..അപ്പോഴേക്കും അവര്‍ കണ്ടെത്തികഴിഞ്ഞു…എന്നോട് തന്നെ…അത് അവരെ ഏല്‍പ്പിക്കാന്‍ പറഞ്ഞു…ഒരുപാട് സന്തോഷത്തോടെ….അത് ഞാന്‍ അവരെ ഏല്പിച്ചു…എന്നോട് പുറകില്‍ തട്ടി.. നീ ഹാപ്പി അല്ലെ ചോദിച്ചു….ഞാന്‍ പറഞ്ഞു…
സര്‍..ആദ്യമായിട്ടാണ് ഇത്രക്ക് സന്തോഷത്തോടെ…..ഞാന്‍ ഒരു പിഴ അടക്കുന്നത്….അപ്പോഴാണ്..അദ്ദേഹം ചെയ്തുവരുന്ന ഇതുപോലുള്ള..കാര്യങ്ങളെ.. കുറിച് കാണിച്ചതന്നതും…പറഞ്ഞു തന്നതും….#police എന്ന് കേള്‍ക്കുമ്പോള്‍..ഉള്ള മനസിലെ… രൂപത്തിന്..ആകെയൊരു മാറ്റം വന്ന നിമിഷം……ഇതുപോലെ ഉള്ള ഉദ്യോഗസ്ഥര്‍ ഉള്ള…നാട്ടില്‍…ഒരാള്‍ പോലും പട്ടിണി കിടക്കില്ല…എന്ന പൂര്‍ണ വിശ്വാസം…ഇപ്പോള്‍ തോന്നുന്നു….ഇതുപോലെ ഉള്ള സത്കര്‍മങ്ങളില്‍ ഇനിയും എന്റെ പങ്ക് ഉണ്ടാവും..എന്ന് ഉറപ്പ് നല്കിയിട്ടാണ്.. അവിടെ നിന്ന് വന്നത്…..”
അഭിമാനം…keralapolice..
Cpo sayooj sir
#Sudheep sir..
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.