വിമാനത്താവളങ്ങളുടെ സ്വകാര്യവൽക്കരണം നിർത്തി വയ്ക്കണമെന്ന് സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ഓഗസ്റ്റ് 18 ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി കൂടുതൽ വിമാനത്താവളങ്ങൾ സ്വകാര്യവൽക്കരിക്കുന്നതിനുള്ള നിർദ്ദേശം കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ സമർപ്പിക്കുമെന്ന് അറിയിച്ചിരുന്നു. തൊട്ടടുത്ത ദിവസമാണ് തിരുവനന്തപുരം, ജയ്‌പൂർ, ഗുവാഹത്തി എന്നിവ പൊതു-സ്വകാര്യ പങ്കാളിത്തമെന്ന പേരിൽ സ്വകാര്യ കമ്പനികൾക്ക് നല്കാനുള്ള തീരുമാനമെടുത്തത്. ഫെബ്രുവരി 14 ന് അഹമ്മദാബാദ്, മംഗളുരു, ലഖ്നൗ വിമാനത്താവളങ്ങൾക്കുള്ള കരാർ ഒപ്പിട്ടുകഴിഞ്ഞു. ഇനി മൂന്നെണ്ണത്തിന്റെ കരാർ കൂടി ഒപ്പിടാൻ പോകുന്നു.
ലേലത്തിൽ ഉയർന്ന തുക നിർദ്ദേശിച്ചതിനാൽ 12 വിമാനത്താവളങ്ങൾ അഡാനി ഗ്രൂപ്പിനാണ് ലഭിക്കുവാൻ പോകുന്നത്. വിമാനത്താവളങ്ങളുടെ സ്വകാര്യവൽക്കരണം വിമാനയാത്രികരെയും വിമാനക്കമ്പനികളെയും ദോഷകരമായി ബാധിക്കും. ഒരൊറ്റ ബിസിനസ് സംരംഭത്തിനോ ഗ്രൂപ്പിനോ വിമാനത്താവളങ്ങൾ നല്കുന്നത് കുത്തകവൽക്കരണത്തിനും യാത്രക്കാരിൽ നിന്നും വിമാനക്കമ്പനികളിൽനിന്നും അധിക തുക ഈടാക്കുന്നതിനും ഇടയാക്കുമെന്ന് സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു. ഇതോടൊപ്പം എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് വരുമാനനഷ്ടവും സംഭവിക്കുമെന്നാണ് മുംബൈ, ഡൽഹി വിമാനത്താവളങ്ങളുടെ സ്വകാര്യവൽക്കരണ അനുഭവങ്ങളിൽ നിന്ന് വ്യക്തമാകുന്നതെന്നും സെക്രട്ടേറിയറ്റ് ചൂണ്ടിക്കാട്ടി.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.