India

വിമാനയാത്രക്കിടയില്‍ ഫോട്ടോയെടുത്താല്‍ കടുത്ത നടപടി; ഉത്തരവിറക്കി സിവില്‍ ഏവിയേഷന്‍ വകുപ്പ്

 

വിമാനയാത്രക്കിടയില്‍ ഫോട്ടോയെടുക്കാന്‍ അനുവദിച്ചാല്‍ വിമാനകമ്പനികള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ്. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ വകുപ്പാണ് ഉത്തരവിറക്കിയിരിക്കുന്നത്. ബോളിവുഡ് സിനിമാ താരം കങ്കണ റണൗട്ടിന്റെ ഛണ്ഡീഗഢ്-മുംബൈ വിമാനയാത്രക്കിടെ നിയമങ്ങള്‍ ലംഘിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചിത്രങ്ങളും വീഡിയോയും പകര്‍ത്തിയതിനെ തുടര്‍ന്നാണ് തുടര്‍ന്നാണ് നടപടി. കോവിഡ് പ്രോട്ടോക്കോള്‍ പോലും പാലിക്കാതെയുളള ഈ സംഭവം ഏറെ വിവാദമായിരുന്നു. പ്രത്യേക അനുമതിയില്ലാതെ വിമാനത്തിനുളളില്‍ വെച്ച് ഫോട്ടോയെടുക്കാന്‍ ആര്‍ക്കും അനുവാദമില്ലെന്ന് ഡിജിസിഎ വ്യക്തമാക്കി.

നിയമലംഘനം നടത്തിയാല്‍ വിമാന കമ്പനികള്‍ക്ക് ആ റൂട്ടിലേക്ക് രണ്ടാഴ്ചത്തെ വിലക്കേര്‍പ്പെടുത്തുമെന്ന് ഡിജിസിഎ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. നിയമലംഘനം നടന്നിട്ടുണ്ടെങ്കില്‍ അതില്‍ വിമാന കമ്പനി നടപടി സ്വീകരിച്ചുവെന്ന് ബോധ്യമായാല്‍ മാത്രമേ ഇതേ റൂട്ടില്‍ സര്‍വീസ് നടത്താന്‍ അനുവദിക്കുകയുളളുവെന്ന് ഡിജിസിഎ വ്യക്തമാക്കി

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.