ദുബായ് : അതിവേഗ വ്യാപന വൈറസ് വിവിധ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ രാജ്യങ്ങള്‍ അതിര്‍ത്തികള്‍ അടച്ചതിനെ തുടര്‍ന്ന് ദുബായില്‍ വിമാന സര്‍വീസുകളില്‍ ചിലത് പുനഃക്രമീകരിച്ചു. ദുബായില്‍ നിന്ന് കേരളത്തിലേക്കും മറ്റും പുറപ്പെടേണ്ട ചില സര്‍വീസുകള്‍ റാസല്‍ഖൈമയിലേക്കാണ് പുനഃക്രമീകരിച്ചത്. മാറ്റങ്ങള്‍ യാത്രക്കാരെ നേരിട്ട് അറിയിക്കുമെന്ന് എയര്‍ലൈനുകള്‍ വ്യക്തമാക്കി.
എയര്‍ ഇന്ത്യ എക്‌സ്പ്രസ്, സ്‌പൈസ്‌ജെറ്റ് എന്നിവയുടെ സര്‍വീസുകളില്‍ ചിലതാണ് റാസല്‍ഖൈമയിലേക്ക് പുറപ്പെട്ടത്. ഡിസംബര്‍ 24നും 31നും ഇടയില്‍ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ റാസല്‍ഖൈമ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പുനഃക്രമീകരിച്ചതായി സ്പൈസ്ജെറ്റ് ട്വിറ്ററില്‍ അറിയിച്ചു. ദുബായില്‍ നിന്ന് പുറപ്പെടേണ്ട കൊച്ചി, കോഴിക്കോട്, മംഗളൂരു സര്‍വീസുകളും റാസല്‍ഖൈമയിലേക്ക് പുനഃക്രമീകരിച്ചിട്ടുണ്ട്. യാത്രയ്ക്ക് മുമ്പ് ട്രാവല്‍ ഏജന്‍സികളുമായോ എയര്‍ലൈന്‍ ഓഫീസുമായോ ബന്ധപ്പെട്ട് ഇക്കാര്യത്തില്‍ ഉറപ്പ് വരുത്തണം. യാത്രക്കാര്‍ക്ക് വേണ്ടി അബുദാബി, ദുബായ് , ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്ന് പ്രത്യേക ബസ് സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയതായി സ്‌പൈസ്‌ജെറ്റ് അധികൃതര്‍ അറിയിച്ചു. സ്‌പൈസ്‌ജെറ്റിന്റെ ചില സര്‍വീസുകള്‍ വെള്ളിയാഴ്ചയും റാസല്‍ഖൈമയില്‍ നിന്നാകും പുറപ്പെടുകയെന്ന് വിമാന കമ്പനി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.